തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി അദ്ധ്യക്ഷന്‍റേതല്ല

തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി  അദ്ധ്യക്ഷന്‍റേതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. 

Updated: May 13, 2019, 06:59 PM IST
തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി അദ്ധ്യക്ഷന്‍റേതല്ല

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി  അദ്ധ്യക്ഷന്‍റേതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. 

ബിജെപിയില്‍ പാര്‍ട്ടി എന്നാല്‍ കൂട്ടായ്മ ആണ്. കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നത്. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

അരിവാൾ ചുറ്റിക നക്ഷത്രം സിപിഎം ഏറ്റവും ഒടുവിൽ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പായി ഈ തെതിരഞ്ഞെടുപ്പ് മാറുമെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

കൂടാതെ, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.