Nilambur By Election Result 2025: തുടക്കം മുതൽ മുന്നേറ്റം, ഒടുവിൽ ജയം; നിലമ്പൂർ പിടിച്ച് യുഡിഎഫ്, ആര്യാടൻ ഷൗക്കത്തിന് വിജയം

Aryadan Shoukath Win: വഴിക്കടവും മൂത്തേടത്തും യുഡിഎഫ് മുന്നേറ്റമായിരുന്നു. എടക്കര പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത് മുന്നേറി.

Written by - Zee Malayalam News Desk | Last Updated : Jun 23, 2025, 12:11 PM IST
  • ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അയ്യായിരത്തിന് മുകളിലായിരുന്നു ഷൗക്കത്ത് ലീഡ് നേടിയിരുന്നത്
  • തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തി
Nilambur By Election Result 2025: തുടക്കം മുതൽ മുന്നേറ്റം, ഒടുവിൽ ജയം; നിലമ്പൂർ പിടിച്ച് യുഡിഎഫ്, ആര്യാടൻ ഷൗക്കത്തിന് വിജയം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറുമാണ്. വഴിക്കടവും മൂത്തേടത്തും യുഡിഎഫ് മുന്നേറ്റമായിരുന്നു. ചുങ്കത്തറയിലും യുഡിഎഫ് ലീഡ് നേടി. എടക്കര പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത് മുന്നേറി.

പോത്തുകല്ലിലും യുഡിഎഫിന് മേൽക്കൈ. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അയ്യായിരത്തിന് മുകളിലായിരുന്നു ഷൗക്കത്ത് ലീഡ് നേടിയിരുന്നത്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തി. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് വലിയ ലീഡ് നേടി. 2021ൽ 1500 വോട്ടിന് പിറകിലായിരുന്നു. കൂട്ടായ്മയുടെ വിജയമെന്ന് യുഡിഎഫ് നേതാക്കൾ. 2011ന് ശേഷം നിലമ്പൂരിലെ യുഡിഎഫിൻറെ വിജയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News