)
തിരുവനന്തപുരം: ആശാപ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. വേതന വർധന ആവശ്യപ്പെട്ട് എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിൻറെ തുടർച്ചയായാണ് ആശാപ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ പോലീസ് ജീപ്പ് തടഞ്ഞും പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാരിൽ രണ്ട് പേരെ പോലീസ് പിടികൂടി. സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റി. പോലീസിന്റെ ഈ നടപടിക്കെതിരെ പോലീസ് ജീപ്പ് തടഞ്ഞ് സമരക്കാർ പ്രതിഷേധിച്ചു.
തുടർന്ന് ആശാപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുെമെന്ന് സമരക്കാർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ആശാപ്രവർത്തകരെ നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റി. പോലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് ആശാപ്രവർത്തക ബിന്ദു പറഞ്ഞു. എസ് മിനിയുടെ ഡ്രസുകൾ വലിച്ചു കീറിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.