സമ്പൂര്‍ണ്ണ ആഴ്ച ഫലം

സെപ്തംബർ 17 മുതൽ 23 വരെ   By സജീവ് ശാസ്‌താരം   

Last Updated : Sep 21, 2018, 10:18 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം
അശ്വതി: രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. സുഹൃദ്-ബന്ധു ജന 
സമാഗമം, ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . 
 
ഭരണി: ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃക സ്വത്തിന്‍റെ 
അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ചികിത്സകൾ വഴി രോഗശമനം.
 
കാർത്തിക: സുഹൃദ് സഹായം ലഭിക്കും, ദ്രവ്യലാഭത്തിനു സാധ്യത, വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. 
ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. 
 
രോഹിണി: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന് അവസരം ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ 
മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില് നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. 
 
മകയിരം: പ്രവർത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ ഏർപ്പെടുന്നതിന്  
അവസരമൊരുങ്ങും . യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 
 
തിരുവാതിര: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ 
പിരിഞ്ഞു കഴിയേണ്ടിവരും.  ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. 
 
പുണർതം: വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും.  ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. 
ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍വാന്‍ സാധ്യതയുണ്ട്. ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്ക്കും. 
 
പൂയം: ഏര്‍പ്പെടുന്ന പ്രവര്‍നങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും.  സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ 
ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും.  തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. 
 
ആയില്യം: തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കള്‍ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. സാമ്പത്തിക ബുദ്ധിമുട്ട് 
മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ കഴിയും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. 
 
മകം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം.  സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. 
ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ധിക്കും. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കേണ്ടിവരും. 
 
പൂരം: ധനപരമായി വാരം അനുകൂലമാകും, കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. ഭക്ഷണസുഖം ലഭിക്കും.  വിശ്രമം കുറഞ്ഞിരിക്കും, അന്യദേശവാസം വേണ്ടിവരും. 
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും.   
 
ഉത്രം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. 
സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള്‍ വർധിക്കും. 
 
അത്തം:  അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍യാത്ര വേണ്ടിവരും. 
ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
 
ചിത്തിര: നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശ കാര്യങ്ങൾ സാധിക്കുകയില്ല, ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ 
പണച്ചെലവ് നേരിടും. ദീഘ ദൂരയാത്രകൾ വേണ്ടിവരും. 
 
ചോതി: സാമ്പത്തികമായ വിഷമതകൾ ശമിക്കും, സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി ഉന്മേഷം, തൊഴിൽ രംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും, പ്രേമ ബന്ധങ്ങളിൽ 
അനുകൂല തീരുമാനങ്ങൾ എടുക്കും. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. 
 
വിശാഖം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം, പരിശ്രമത്തിനു തക്ക ഫലം ലഭിക്കും, ദാമ്പത്യ ജീവിതത്തിൽ ചെറിയ 
പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
 
അനിഴം: ആയുധം, അഗ്നി ഇവയാൽ പരുക്കുകൾക്കു സാധ്യത, സ്വകാര്യ സ്ഥാപന ജീവനക്കാർക്ക് കൈയബദ്ധം പറ്റാം, സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, 
പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.
 
തൃക്കേട്ട: സഞ്ചാരക്ലേശം വർദ്ധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ. പ്രധാന തൊഴിലില്‍ നിന്നല്ലാതെ 
ധനവരുമാനം പ്രതീക്ഷിക്കാം. ഭക്ഷണ സുഖം കുറയും, മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.
 
മൂലം: യാത്രകൾ കൂടുതലായി വേണ്ടിവരും ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും,  ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം. കർമ്മരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, 
തൊഴിൽപരമായ അവസര നഷ്ടം. ബന്ധുക്കളെ സന്ദർശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
 
പൂരാടം: കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത. സുഹൃദ് സഹായം വർദ്ധിക്കും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും,  തൊഴിൽപരമായ അധിക 
യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്‍റെ ലാഭം.
 
ഉത്രാടം: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും. കുടുംബ 
സുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  
 
തിരുവോണം:  കൃഷിപ്പണിയില്‍ താല്‍പര്യം വര്‍ധിക്കും. മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും. തൊഴില്‍ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് 
നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കള്‍ വഴി കാര്യലാഭം. 
 
അവിട്ടം: പുതിയ ജോലികൾ ലഭിയ്ക്കും, സന്താനങ്ങൾക്കായിപണച്ചെലവുണ്ടാകും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, വിവാഹ തീരുമാനമെടുക്കും, പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.
 
 
ചതയം: ദാമ്പത്യ കലഹം ശമിക്കും, ഉദരരോഗ സാദ്ധ്യത നില നിൽക്കുന്നു, സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത, സാമ്പത്തികമായി വാരം നന്ന്. പ്രധാന ദേവാലയങ്ങളില്‍ 
വഴിപാട് കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കും . 
 
പൂരുരുട്ടാതി: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗ്ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം 
മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. 
 
ഉത്രട്ടാതി: മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം 
ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. 
 
രേവതി:  രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ശാരീരികമായി നിലനിന്നിരുന്ന 
വിഷമങ്ങള്‍ ശമിക്കും. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. 
 

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ് ശാസ്‌താരം
9656377700
sastharamastro@gmail.com

Trending News