സമ്പൂര്‍ണ്ണ ആഴ്ച ഫലം

സെപ്തംബര്‍ 24 മുതല്‍ 30 വരെ  By സജീവ്‌ ശാസ്താരം       

Last Updated : Sep 26, 2018, 02:47 PM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം, അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക, സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. 

ഭരണി: യാത്രകളില്‍ സന്തോഷം ലഭിക്കും കുടുംബ സുഖ വർദ്ധന, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും, പുതിയ വസ്ത്ര-ആഭരണ ലാഭം എന്നിവ ഉണ്ടായിരിക്കും. ധനപരമായ ചെലവുകൾ വർദ്ധിക്കും, പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.  

കാര്‍ത്തിക: സന്താനങ്ങൾക്കായി പണച്ചെലവ്, ഇരു ചക്ര വാഹനം മൂലം ധനനഷ്ടം, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയും,സന്താനങ്ങൾക്കായി പണച്ചെലവ്, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ എന്നിവ ഉണ്ടാകും. 

രോഹിണി: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകൾ, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും, സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

മകയിരം: പണമിടപാടുകളിൽ നേട്ടം, ബന്ധു ഗുണമനുഭവിക്കും, യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

തിരുവാതിര: പഠനത്തിലും ജോലിയിലും അലസത, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയിൽ നിന്ന് മോചനം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങൾക്കായി പണം ചെലവിടും, വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച എന്നിവ ഉണ്ടാകും.

പുണര്‍തം: ഭക്ഷണ  സുഖമുണ്ടാവും, സുഹൃത്തുക്കൾ വഴി നേട്ടം, ധനപരമായ പുരോഗതി, അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക, തൊഴിൽപരമായി ദിനം അനുകൂലം, തൊഴിലിൽ അനുകൂലമായ സാഹചര്യം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

പൂയം: അവിചാരിത യാത്രകൾ വേണ്ടിവരും, മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

ആയില്യം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

മകം: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, മനസ്സിന്‍റെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം എന്നിവ ലഭിക്കും 

പൂരം: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും.

ഉത്രം: ഭൂമിയിൽ നിന്നുള്ള ധനലാഭം,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമായി മേന്മ, അലസത പിടികൂടും, സന്താനങ്ങൾക്ക് പുരോഗതി, വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും, സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ വർദ്ധിക്കും.

അത്തം: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും, ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.

ചോതി: സാമ്പത്തിക വിഷം നേരിടും, സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.

വിശാഖം: ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല,  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ,ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും

അനിഴം: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും, തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

തൃക്കേട്ട: ധനപരമായി അനുകൂലം, സുഹൃത്തുക്കളുമായി ഒത്തുചേരൽ, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം, ഭക്ഷണസുഖം എന്നിവ ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.  

മൂലം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന, രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം, പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും, ദേഹസുഖം കുറഞ്ഞിരിക്കും.

പൂരാടം: കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം, ഭൂമി വിൽപ്പന തീരുമാനമാകും, മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും, സർക്കാർ ആനുകൂല്യം, സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

ഉത്രാടം: സ്വയം തൊഴിലിൽ ധന നഷ്ടം, ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ   വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും, സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. 

തിരുവോണം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം, വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, ബന്ധുക്കൾ തമ്മിൽ ഭിന്നത, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും, സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും, സന്താനങ്ങൾക്ക് അരിഷ്ടത. 

അവിട്ടം: വാഹനം കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക, വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും, സുഹൃദ് സഹായം വർദ്ധിക്കും, ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ഔഷധ സേവ വേണ്ടിവരും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചതയം: ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ,  അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

പൂരുരുട്ടാതി: ബന്ധു ജന സമാഗമം ഉണ്ടാകും, ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും, അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത, ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും 

ഉത്രട്ടാതി: വ്യവഹാര വിജയം, യാത്രകൾ വേണ്ടിവരും, സാമ്പത്തികപരമമായ നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും, മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

രേവതി: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, തൊഴിലിൽ നല്ല നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും, കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

 

Trending News