സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഒക്ടോബര്‍ 08 മുതല്‍ 14 വരെ By സജീവ്‌ ശാസ്താരം    

Updated: Oct 13, 2018, 01:10 PM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സൃഹുത്തുക്കളുമായി  കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

ഭരണി: പ്രവർത്തന വിജയമുണ്ടാകും, ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സര പരീക്ഷകളില്‍ നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാമ്പത്തിക നേട്ടം കൈവരിക്കും.

കാർത്തിക: അവിചാരിത ധനലാഭം ഉണ്ടാകും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.  അലര്‍ജി ജന്യ രോഗബാധാ സാദ്ധ്യത.

രോഹിണി: പണമിടപാടുകളിൽ ശ്രദ്ധിക്കുക. സുഹൃത്തുക്കൾക്കു പണം കടം നൽകേണ്ടിവരും, ജീവിത സൗകര്യങ്ങൾ വർദ്ധിക്കും, വിദേശ ജോലി ലഭിക്കുവാൻ സാദ്ധ്യത, ചെവിക്ക് രോഗബാധപിടിപെടാം. 

മകയിരം:  തൊഴിൽ പരമായി അനുകൂല വാരമാണ്. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

തിരുവാതിര: മാനസികമായി ഇഷ്ടപ്പെടാത്ത പ്രവർത്തനങ്ങൾ ചെയ്യേണ്ടിവരും, പണമിടപാടുകളില്‍ നഷ്ടങ്ങൾ ഇടയുള്ള വാരമാണ്, പിതാവിന് അരിഷ്ടതകള്‍. തൊഴില്‍രംഗം മെച്ചപ്പെടും. ആരോഗ്യ വിഷമതകൾ ശമിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പുണർതം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി ഇവയുടെ ഇടപാടുകൾ നടത്തും,  ലഹരിവസ്തുക്കളില്‍ താല്‍ര്യം വര്‍ധിക്കും. ദീര്‍ഘയാത്രകള്‍മൂലം ക്ഷീണ വർദ്ധന, ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ലോണുകൾക്കുള്ള ശ്രമം വിജയിക്കും, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

പൂയം: ബന്ധുജന സഹായം ലഭിക്കും. തൊഴിൽ അന്വേഷണങ്ങളിൽ വിജയിക്കും,  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കും, ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം,  പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എതിർപ്പുകൾ ഉണ്ടാവാം, കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടാം. 

ആയില്യം: ബന്ധുജന സഹായത്താൽ കട ബാദ്ധ്യതകളിൽ നിന്ന് മോചനം, മോഷണം പോയ വസ്തുക്കള്‍ തിരികെ ലഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥല മാറ്റമുണ്ടാകും,  പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

മകം: അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കുവാൻ തടസം നേരിടും. സാമ്പത്തികത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ധിക്കും. സാമ്പത്തിക ഇടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.

പൂരം: ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാദ്ധ്യത, മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും, അടുത്ത ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘർഷം അധികരിക്കും, ജീവിത പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും.

ഉത്രം: സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടൽ മൂലം കാര്യ സാദ്ധ്യം, ധനപരമായി നേട്ടങ്ങൾ, പൊതു പ്രവർത്തനങ്ങളിൽ അനുമോദനം ലഭിക്കും, പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങൾക്ക് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം

അത്തം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. മത്സരപ്പരീക്ഷകളിൽ വിജയം, ഗൃഹ നിർമ്മാണത്തിൽ അവിചാരിത തടസ്സം, തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും. 

ചിത്തിര: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സന്താനങ്ങൾ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വർദ്ധിക്കും, മത്സര പരീക്ഷകളിൽ വിജയിക്കും. 

ചോതി: പ്രവർത്തന രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ബന്ധുജനങ്ങൾ വാക്കുകളാൽ മനസ്സിനെ മുറിപ്പെടുത്തും. യാത്രകൾ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും, ഭൂമി വില്പ്പനയിലൂടെ ധനലാഭം.

വിശാഖം: ബന്ധു ജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും, ധനപരമായി വാരം അനുകൂലം, സുഹൃത്തുക്കളുമായി  വാഗ്‌വാദങ്ങളിൽ ഏർപ്പെടും. പന്തയങ്ങളിൽ ഏർപ്പെട്ട് പരാജയപ്പെടും. 

അനിഴം: ബിസിനസ്സിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും, യാത്രകൾ കൂടുതലായി വേണ്ടിവരും, വിശ്രമം കുറഞ്ഞിരിക്കും, അടുത്തബന്ധുക്കളെ പിരിഞ്ഞു കഴിയേണ്ടിവരും. 

തൃക്കേട്ട: സന്താനങ്ങൾക്ക് അനാരോഗ്യം, കുടുബപ്രശ്നങ്ങളിൽ ശമനം, തൊഴിൽ മേഖലയിലെ അസ്വസ്ഥത ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും

മൂലം: സാമ്പത്തിക നേട്ടം കൈവരിക്കും. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കടം ലഭിക്കും. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള  ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർദ്ധന. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

പൂരാടം: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും, വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും. 

ഉത്രാടം: സാമൂഹിക സേവനത്തിൽ ഏർപ്പെടും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാ ജന്യരോഗങ്ങൾ പിടിപെടാം. 

തിരുവോണം: ബിസിനസില്‍നിന്നു നേട്ടം, മനസുഖം വർദ്ധിക്കും,  ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

അവിട്ടം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. വിവാഹം ആലോചിക്കുന്നവർക്ക് വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും, സുഹൃദ് സഹായം ലഭിക്കും.

ചതയം: വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

പൂരുരുട്ടാതി: സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം, മേലധികാരികളുടെ പ്രീതി സമ്പാദിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം, ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

ഉത്രട്ടാതി: വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്ടിപ്പെടും, മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും. കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.

രേവതി: വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും, വിവാഹാലോചനകളിൽ തീരുമാനം, നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും, പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com