സമ്പൂര്‍ണ്ണ ആഴ്ച ഫലം

നക്ഷത്രഫലം നവംബർ 25 മുതൽ ഡിസംബര്‍ 1 വരെ  By സജീവ്  ശാസ്‌താരം  

Last Updated : Dec 1, 2018, 08:04 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: കാലാവസ്ഥാ ജന്യരോഗ സാദ്ധ്യത, പ്രണയബന്ധിതർക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസിൽ പണം മുടക്കി വിജയം നേടുവാൻ സാധിക്കും, പഠനരംഗത്ത് മികവ് പുലർത്തും. 

ഭരണി: ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങളിൽ വിജയിക്കും. വിലപിടിപ്പുള്ള ഉപഹാരങ്ങൾ ലഭിക്കുവാൻ യോഗം. കർമ്മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും.

കാർത്തിക: ഭവനനിർമ്മാണം, ഭവനം മോടിപിടിപ്പിക്കൽ എന്നിവ സാധിക്കും. മനഃസുഖം നൽകുന്ന വാർത്തകൾ ശ്രവിക്കും. ദാമ്പത്യ സുഖ വർദ്ധന. ധനപരമായ വിഷമതകളിൽ നിന്ന് ആശ്വാസം. 

രോഹിണി: അനാവശ്യ യാത്രകൾ വേണ്ടിവരും. പ്രവര്‍ത്തനങ്ങളിൽ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാൻ യോഗം. ഭൂമി വാങ്ങൽ, ഗൃഹനിർമ്മാണം എന്നിവയും സാധിതമാകും. സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂല വാരമാണ്. 

മകയിരം: ധനപുരോഗതി, ഉദ്ദേശിച്ച കാര്യങ്ങളിൽ പുരോഗതി, ശിരോരോഗവിഷമതകൾ എന്നിവ നേരിടാം. വിദ്യാഭ്യാസപരമായി ഉന്നതവിജയം കൈവരിക്കും. ഇന്റർവ്യൂ, മത്സരപ്പരീക്ഷകള്‍, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും.

തിരുവാതിര: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുവാൻ സാധിക്കും. ബിസിനസിൽ മികവു പുലർത്തും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാൻ  സാധ്യത. 

പുണർതം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. 

പൂയം: സുഹൃദ് സഹായം ലഭിക്കും, മനസ്സിനെ വിഷമിപ്പിച്ചിരുന്ന സാമ്പത്തിക വിഷമതകൾ മറികടക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.

ആയില്യം: അവിചാരിത ധനലാഭം, ഭക്ഷണസുഖം ലഭിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

മകം: അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസിൽനിന്ന് മികച്ച നേട്ടം.

പൂരം: ആയുധം അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ സാദ്ധ്യത, ഉദരവിഷമതകൾ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുൻപ് പരിചയമില്ലാത്തവർക്ക്  സഹായം ചെയ്യേണ്ടിവരും. 

ഉത്രം: ഗൃഹോപകരണങ്ങൾക്ക്  കേടുപാടുകള്‍ തുടർന്നുള്ള ചെലവുകൾ.  മേലധികാരികൾ, മുതിർന്ന സഹപ്രവർത്തകർ എന്നിവരിൽ നിന്നു സഹായം ലഭിക്കും. ബന്ധുജനഗുണം വർദ്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

അത്തം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകൾ നടത്തുന്നവർക്ക് ഒത്തുതീർപ്പിനുള്ള അവസരം. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

ചിത്തിര: ബന്ധുഗുണം അനുഭവിക്കും, ഗൃഹനിർമ്മാണത്തിൽ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും. 

ചോതി: ഗൃഹനിര്‍മ്മാണം, വാഹനം വാങ്ങല്‍ എന്നിവയിലേർപ്പെടും, കാര്‍ഷികമേഖലയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജൻസി, ബ്രോക്കർ തൊഴിൽ എന്നിവയില്‍നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

വിശാഖം: സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവർക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയിൽ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും. 

അനിഴം: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

തൃക്കേട്ട: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, ദീര്‍ഘയാത്രകള്‍ വേണ്ടിവരും.  മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും, ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

മൂലം: പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്, ആത്മവിശ്വാസം തടസ്സമായേക്കാം,  സര്‍ക്കാരില്‍ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. 

പൂരാടം: സാമ്പത്തിക വിഷമതകൾ നേരിടും, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

ഉത്രാടം: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ എന്നിവ ഉണ്ടാകും. 

തിരുവോണം: കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. സഹോദരങ്ങല്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത എന്നിവ ഉണ്ടാകും.

അവിട്ടം: ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസില്‍ നേട്ടം. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ധിക്കും എന്നിവ ഉണ്ടാകും.

ചതയം: തൊഴിലന്വേഷണങ്ങളിൽ വിജയം, വിദേശ ജോലിക്കുള്ള പരിശ്രമങ്ങളിൽ വിജയം, രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം, ഭക്ഷണസുഖം വര്‍ധിക്കും എന്നിവ ഉണ്ടാകും. പൂരുരുട്ടാതി: ബന്ധുജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി. 

പൂരുരുട്ടാതി : ബന്ധുജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം, വിവാഹാലോചനകളില്‍ പുരോഗതി എന്നിവ ഉണ്ടാകാം. 

ഉത്രട്ടാതി: കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങളിൽ ആശ്വാസം. മുതിർന്ന കുടുംബാംഗങ്ങൾക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും. 

രേവതി: സ്വഭാവത്തിൽ സ്വാർത്ഥത വർധിക്കുക മൂലം മറ്റുള്ളവരുമായി അകൽച്ചയോ പരിഭവമോ ഉണ്ടാകുവാൻ സാധ്യത. രോഗാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാൻ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

 

Trending News