സമ്പൂര്‍ണ്ണ ആഴ്ച ഫലം

ജനുവരി 28 മുതല്‍ ഫെബ്രുവരി 03 വരെ  By സജീവ്‌ ശാസ്താരം  

Last Updated : Jan 30, 2019, 11:06 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും, സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി എന്നിവ ഉണ്ടാകും.  

ഭരണി: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില തിരിച്ചടികൾ, സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. 

കാർത്തിക: വിവാഹാലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും, പ്രണയബന്ധിതർക്ക് നേട്ടങ്ങൾ, സാമ്പത്തികമായി ചെറിയ നേട്ടങ്ങൾക്കു സാദ്ധ്യത, പുതിയ വസ്ത്ര ലാഭം.

രോഹിണി: രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം, സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, അവിചാരിത ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. 

മകയിരം: ബിസിനസ്സിൽ നേട്ടങ്ങൾ, പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കും, അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും, കുടുംബ സൗഖ്യത്തിനായി പണച്ചെലവ്, സകുടുംബ യാത്രകൾ. 

തിരുവാതിര: ബന്ധുക്കളുമായി ചേർന്ന് യാത്രകൾ, പുതിയ ഭക്ഷണ രീതികൾ പരീക്ഷിക്കും, വിവാഹ സൽക്കാരത്തിൽ സംബന്ധിക്കും, പുണ്യ സ്ഥല സന്ദർശനം, തൊഴിൽപരമായ മാറ്റങ്ങൾ.  

പുണർതം: സഹപ്രവർത്തകരിൽനിന്നുള്ള എതിർപ്പ് നേരിടും, തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം, സാമ്പത്തിക പ്രതിസന്ധി, കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ തടസ്സം . 

പൂയം: ഇഷ്ട ഭക്ഷണം ലഭിക്കും, പൊതു പരിപാടികളിൽ പങ്കെടുക്കും, പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും. 

ആയില്യം: പരീക്ഷാവിജയം, വിദേശ തൊഴിലിൽ പ്രശ്നങ്ങൾ, തൊഴിൽ പരമായ നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന് അറ്റകുറ്റ പ്പണികൾ എന്നിവ ഉണ്ടാകും. 

മകം: സൽക്കാരങ്ങളിൽ സംബന്ധിക്കും, ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാദ്ധ്യത. 

പൂരം: അടുത്ത സുഹൃത്തുക്കളിൽ നിന്ന് എതിർ നടപടികൾ, മാനസിക വിഷമം അധികരിക്കും, ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 

ഉത്രം : ധനപരമായ വിഷമതകൾ നേരിടും, സഞ്ചാരക്ലേശം വർദ്ധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ.

അത്തം: സന്താനങ്ങൾക്ക് രോഗാരിഷ്ടത, ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം, കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

ചിത്തിര: പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കടം വാങ്ങേണ്ടി വരും, ബന്ധുക്കളെ സന്ദർശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.

ചോതി: മാനസിക സംഘർഷം വർദ്ധിക്കും, വിശ്രമം കുറവായിരിക്കും, ബിസിനസ്സിൽ ധനലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം, അലസത വർദ്ധിക്കും 

വിശാഖം: അന്യരുടെ വാക്കിനാൽ മനോവിഷമം നേരിടും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  

അനിഴം: ജീവിതപങ്കാളിക്ക് ആരോഗ്യ വിഷമതകൾ, അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക, തൊഴിൽ രംഗം പുഷ്ടിപ്പെടും, പ്രമുഖ വ്യക്തികളെ പരിചയപ്പെടും, സുഹൃദ് സഹായം വർദ്ധിക്കും.

തൃക്കേട്ട: ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിൽ കാലതാമസം, വാഹനത്തിന് അറ്റകുറ്റപ്പണികൾ, വേണ്ടിവരും, യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും.  മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും.

മൂലം: താൽക്കാലിക ജോലികളിൽ നിന്നുള്ള ധനലാഭം, കൂടുതൽ യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, രോഗഭീതി, ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ്.

പൂരാടം: പ്രധാന തീരുമാനങ്ങൾ എടുക്കും.  അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, അനാവശ്യ ധൃതിമൂലം നഷ്ടങ്ങൾ സംഭവിക്കാം, ബന്ധു ജനങ്ങളുമായി തർക്കത്തിന്  സാദ്ധ്യത, സർക്കാർ ഓഫീസുകളിൽ പോവേണ്ടി വരും. 

ഉത്രാടം: സന്താനങ്ങളാൽ മനോവിഷമം, മാനസികമായ അലസത അനുഭവപ്പെടും, ബന്ധുജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ, വാതജന്യ രോഗസാദ്ധ്യത. 

തിരുവോണം: വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം, സന്താനങ്ങൾക്കായി പണച്ചെലവ്, ഭൂമി ക്രയ വിക്രയകാര്യങ്ങളിൽ തീരുമാനം, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. 

അവിട്ടം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ തിരികെയെത്തും, പഠനത്തിൽ അലസത, അലർജി ജന്യ രോഗസാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ നില നിന്നിരുന്ന ഉലച്ചിൽ അവസാനിക്കും. 

ചതയം: ഭക്ഷണത്തിൽ നിന്നുള്ള അലർജിക്കു സാദ്ധ്യത, മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ, യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായ വിഷമതകൾ. 

പൂരുരുട്ടാതി: പ്രണയ ബന്ധങ്ങളിൽ മുന്നേറ്റം, തൊഴിൽപരമായ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, യാത്രകൾ വേണ്ടിവരും, പുതിയ സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം.  

ഉത്രട്ടാതി: പൊതുവെ വാരം അനുകൂലമല്ല, അമിതച്ചെലവ് നേരിടും, ആരോഗ്യ പരമായും ദിനം നന്നല്ല, കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ എന്നിവ ഉണ്ടാകാം. 

രേവതി: അനുകൂല വാരമാണ്, തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾക്ക് വിജയം,  രോഗശമനം, ഏർപ്പെടുന്ന ജോലികളിൽ വിജയം, സുഹൃത്തുക്കൾ വഴി നേട്ടം, സന്താന ഗുണമനുഭവിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

Trending News