സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഏപ്രിൽ 08 മുതൽ 14 വരെ By സജീവ് ശാസ്‌താരം 

Last Updated : Apr 13, 2019, 07:09 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. 

ഭരണി: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും, ഉപഹാരങ്ങൾ ലഭിക്കും, അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും, ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി കിട്ടുന്നതിന് സാധ്യത. 

കാർത്തിക: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും, മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

രോഹിണി: ദേഹസുഖം വര്‍ധിക്കും, വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധം ലഭിക്കും, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി, പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം, സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 

മകയിരം: സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും, ചില സുഹൃത്തുക്കൾ മൂലം ധനനഷ്ടം ഉണ്ടാവാം, മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. 

തിരുവാതിര: വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും, തൊഴിൽപരമായ യാത്രകൾ വേണ്ടിവരും, ബന്ധുക്കള്‍ നിമിത്തം നേട്ടം, പൊതു പ്രവര്‍ത്തനങ്ങളില്‍ വിജയം. 

പുണർതം: വാഹനയാത്രകള്‍ക്കിടെ ധനനഷ്ടം സംഭവിക്കാന്‍ സാധ്യത, സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത, ആവശ്യത്തിലധികം യാത്രകൾ നടത്തും തൊഴിൽപരമായ തടസങ്ങള്‍ മാറും. 

പൂയം: പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം, മേലധികാരികൾ വഴി നേട്ടം, ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കും, രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും,ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്, താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

ആയില്യം: അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും, വിദേശയാത്രാശ്രമം വിജയിക്കും, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ പണം മുടക്കേണ്ടിവരും, മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും.

മകം: രോഗശമനമുണ്ടാകും, തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും, ബന്ധുക്കൽ വഴി കാര്യലാഭം, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

പൂരം: ഭക്ഷണസുഖം വര്‍ധിക്കും, വ്യവഹാരവിജയം ലഭിക്കും, മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും, രോഗശമനം ഉണ്ടാകും, ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും. 

ഉത്രം: സുഹൃത്തുക്കൾ വഴി കാര്യസാധ്യം, പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം, അലച്ചില്‍ വര്‍ധിക്കും, കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ, സാമ്പത്തിക ബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. 

അത്തം: ഏറ്റെടുത്ത ജോലികളിൽ നിന്ന് നേട്ടം, അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക, ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. 

ചിത്തിര: സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം, ദീർഘദൂര യാത്രകൾ വേണ്ടിവരും, വ്യവഹാരങ്ങളില്‍ വിജയം, തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം, വിശ്രമം കുറഞ്ഞിരിക്കും. 

ചോതി: സാമ്പത്തിക വിഷമതകള്‍ ശമിക്കും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. 

വിശാഖം: ജീവിതപങ്കാളിവഴി നേട്ടം, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്, അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം, നേട്ടങ്ങള്‍ മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. 

അനിഴം: അനാവശ്യചിന്തകള്‍ വര്‍ധിക്കും, അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും,  ദീര്‍ഘയാത്ര വേണ്ടിവരും, ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

തൃക്കേട്ട: വിശ്രമം കുറയും, എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങള്‍ക്ക് സാധ്യത, പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. 

മൂലം: ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും, വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ബിസിനസില്‍ നേട്ടങ്ങള്‍, കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും.  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. 

പൂരാടം: ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും, മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും, ബന്ധുജനഗുണമനുഭവിക്കും, ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും.

ഉത്രാടം: തൊഴിലന്വേഷകർക്ക് അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം, ബന്ധുജനങ്ങളില്‍ നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും, യാത്രകള്‍ വേണ്ടിവരും, അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും, രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. 

തിരുവോണം: ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും, സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും.

അവിട്ടം: പണമിടപാടുകളില്‍ നഷ്ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്, മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി കൈവരിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണംചെയ്യും. 

ചതയം: സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും, തൊഴിലന്വേഷകര്‍ക്ക് അനുകൂല ജോലി ലഭിക്കും, ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്. 

പൂരുരുട്ടാതി: ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്ക്കും, ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മനസ്സിൽ  ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. 

ഉത്രട്ടാതി: സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും, തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. ജലയാത്രകൾക്കു യോഗമുള്ള വാരമാണ്, ശക്തമായിരുന്ന രോഗദുരിതം ശമിക്കും. 

രേവതി: ദാമ്പത്യ ജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും, കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും, തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും, ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട്, വിശ്രമം കുറവായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം

9656377700

 sastharamastro@gmail.com

Trending News