close

News WrapGet Handpicked Stories from our editors directly to your mailbox

സമ്പൂര്‍ണ്ണ ആഴ്ച ഫലം

മെയ് 20 മുതൽ 26 വരെ By സജീവ് ശാസ്‌താരം

Updated: May 24, 2019, 06:17 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: ഔദ്യോഗികരംഗത്ത് അംഗീകാരം, വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും, കര്‍മ്മരംഗം പുഷ്ടിപ്പെടും, മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും, ഇരുചക്രവാഹനം  വാങ്ങുന്നതിന് യോഗം, ആഗ്രഹങ്ങള്‍ സഫലമാകും. 

ഭരണി: വസ്ത്രാഭരണങ്ങൾക്കായി പണം ചെലവിടും, യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും, സന്താനഗുണം വർദ്ധിക്കും, പരീക്ഷകളിൽ  വിജയം, മേലധികാരികളുടെ പ്രീതി സമ്പാദിക്കും. 

കാർത്തിക: രോഗശമനമുണ്ടാകും, കലാകായിക രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവർക്കും സാമൂഹിക സേവനത്തിൽ പ്രവര്‍ത്തിക്കുന്നവർക്കും പ്രശസ്തി, സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ  ലഭിക്കും, വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നതവിജയം.

രോഹിണി: ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം, വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും, സുഹൃദ് സമാഗമം ഉണ്ടാകും, ബിസിനസില്‍നിന്ന് നേട്ടം, മനസുഖം വർദ്ധിക്കും, അലങ്കാര വസ്തുക്കളുടെ വിൽപ്പനയിൽ നിന്നു ധനലാഭം. 

മകയിരം: ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും, വാഹനസംബന്ധമായി പണച്ചെലവ്, ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും, പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ. 

തിരുവാതിര: സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും, ഭൂമി വിലപ്പനയിലൂടെ വിജയം, വിദ്യാര്‍ത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത, നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.  

പുണർതം: സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്ക്കേണ്ടിവരും, രോഗശമനം ഉണ്ടാകും, ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

പൂയം: പ്രവര്‍ത്തനരംഗത്ത് ശോഭിക്കും, ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങൾ മൂലം വിഷമിക്കേണ്ടിവരും, പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയം കൈവരിക്കും,  മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. 

ആയില്യം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങളിൽ താല്പര്യം വർധിക്കും, ശത്രുക്കൾക്കുമേൽ വിജയം, തൊഴില്‍മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം. 

മകം: പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി, മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും, സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും, പുണ്യസ്ഥല സന്ദർശനം ഉണ്ടാകും, ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. 

പൂരം: പണമിടപാടുകളിൽ കൃത്യത പുലർത്തും, കടം നൽകിയ പണം തിരികെ ലഭിക്കും, അപ്രതീക്ഷിതമായ ഭാഗ്യാനുഭവം, ഗൃഹനിർമ്മാണം പൂർത്തീകരിക്കും, വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താന്‍ സാധിക്കും. 

ഉത്രം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി, വ്യവഹാരവിജയം നേടും, ദാമ്പത്യജീവിത വിജയം, വിശ്രമം കുറഞ്ഞിരിക്കും, കലഹ പ്രവണത ഏറിയിരിക്കും. 

അത്തം: ബന്ധുക്കളിൽ നിന്നുള്ള അനുഭവ ഗുണമുണ്ടാകും, ഗൃഹോപകരണങ്ങൾ വാങ്ങും, കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും, തീര്‍ഥയാത്രകള്‍ നടത്തും, പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും.

ചിത്തിര: ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും, വ്യാപാര രംഗത്ത് വിജയം, ഔദ്യോഗികമായ നേട്ടം കൈവരിക്കും, അനുകൂല സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് കാര്യവിജയം, ആരോഗ്യനില തൃപ്തികരമാകും.

ചോതി: ശത്രുക്കളുടെ വിരോധം ശമിക്കും, ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും, പ്രണയസാഫല്യം, പുതിയ ബിസിനസ്സിൽ പണം മുടക്കും, ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ  ഇവ സമ്മാനമായി ലഭിക്കും.

വിശാഖം: അനാവശ്യ ഭീതികളിൽനിന്ന് മോചനം, വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം,  ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും.

അനിഴം: പൊതുപ്രവർത്തന വിജയം നേടും, കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും, തർക്കങ്ങളിൽ മദ്ധ്യസ്ഥം വഹിക്കും, കുടുംബത്തിൽ ശാന്തതയുണ്ടാകും.

തൃക്കേട്ട: രോഗദുരിതങ്ങളിൽനിന്ന് മോചനം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും, വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ധനാഗമ മാർഗ്ഗം പുഷ്ടിപ്പെടും.

മൂലം: തൊഴിൽരംഗത്തു മികവു പുലർത്തും, കുടുംബത്തിൽ ശാന്തതയുണ്ടാകും, രോഗദുരിതങ്ങളിൽനിന്ന് മോചനം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും, ഭക്ഷണത്തിൽ നിന്ന് അലർജിക്ക് സാദ്ധ്യത. 

പൂരാടം: കഴിവുകൾക്ക് അംഗീകാരം ലഭിക്കും, വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്, ഔഷധ സേവാ വേണ്ടിവരും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, പ്രണയഭംഗത്തിനു സാദ്ധ്യത. 

ഉത്രാടം:  ബന്ധുക്കൾ വഴി കാര്യസാദ്ധ്യം, ബിസിനസില്‍ അവിചാരിത നേട്ടം, കടം നല്കിയിരുന്ന പണം തിരികെ കിട്ടും, കുടുംബത്തിൽ നിന്ന് അകന്നു താമസിക്കേണ്ടിവരും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

തിരുവോണം: ഗൃഹനിർമ്മാണത്തിൽ പുരോഗതി, വാക്കുതര്‍ക്കങ്ങളിൽ ഏർപ്പെട്ട് മനോവിഷമം, പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും, ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. 

അവിട്ടം: തൊഴിൽ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും, ജീവിത പങ്കാളിക്ക് രോഗദുരിതസാദ്ധ്യത, പ്രവർത്തനങ്ങളിൽ അലസത വർദ്ധിക്കും, സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. 

ചതയം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

പൂരുരുട്ടാതി: ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്തു പ്രശസ്തി വർദ്ധിക്കും. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. 

ഉത്രട്ടാതി: അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ മികച്ച കാര്യവിജയം, കടം നല്‍കിയ പണം തിരികെ കിട്ടുന്നതിന് കലഹിക്കേണ്ടി വരും, സര്‍ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ ലഭിക്കും, പ്രണയബന്ധങ്ങൾക്ക് അംഗീകാരം കിട്ടും, ബിസിനസ്സിൽ അവിചാരിത നേട്ടം.  

രേവതി: വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം, വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം

9656377700

 sastharamastro@gmail.com