എ.ടി.എം തട്ടിപ്പ്: നിര്‍ണായക തെളിവുകള്‍ക്കായി മൂന്നു ദിവസം കൂടിയെന്ന് ബെഹ്റ

തലസ്ഥാനത്ത് അടുത്തിടെ നടന്ന എ.ടി.എം തട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ക്കായി മൂന്നു ദിവസം കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് വിശദാംശങ്ങള്‍ മനസിലാക്കണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

Last Updated : Aug 12, 2016, 02:58 PM IST
എ.ടി.എം തട്ടിപ്പ്: നിര്‍ണായക തെളിവുകള്‍ക്കായി മൂന്നു ദിവസം കൂടിയെന്ന് ബെഹ്റ

തിരുവനന്തപുരം: തലസ്ഥാനത്ത് അടുത്തിടെ നടന്ന എ.ടി.എം തട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ക്കായി മൂന്നു ദിവസം കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് വിശദാംശങ്ങള്‍ മനസിലാക്കണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

എന്നാല്‍, പിടിയിലായ മുഖ്യപ്രതിയായ മരിയാന്‍ ഗബ്രിയേല്‍ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. താന്‍ എടിഎം തട്ടിപ്പ് സംഘത്തിലെ ചെറിയ ഒരു കണ്ണി മാത്രമാണെന്നും സംഘത്തിലുള്ളവരെല്ലാം മികച്ച സാങ്കേതിക പരിജ്ഞാനമുള്ളവരാണെന്നും ഗബ്രിയേല്‍ പറഞ്ഞു. തട്ടിപ്പിന്‍റെ പ്രധാനകേന്ദ്രം ബള്‍ഗേറിയയാണെന്നും ഗബ്രിയേല്‍ കേരള പൊലിസിനോട് പറഞ്ഞു.

Trending News