തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ ബൈക്കും കടയുടെ ചില്ലുകളും അക്രമികൾ തകർത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം.
നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന അപ്പോളോ മെഡിക്കൽ ഷോപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാലംഗ കടയിലിരുന്ന ജീവനക്കാരനായ അനസിനോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. ഇയാൾ പുറത്തുവരാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഷോപ്പിന് പുറത്തിരുന്ന് ബൈക്ക് അടിച്ചുതകർത്തു.
ALSO READ: കാണാതായത് ഒരു വിവിഐപിയുടെ മകളെയായിരുന്നെങ്കിലോ? പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
ഷോപ്പിലെ ഗ്ലാസുകളും അടിച്ചു തകർത്തു. പരിസരവാസികൾ ഓടി എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു. കേസെടുത്തു അന്വേഷണം ആരംഭിച്ച നെയ്യാറ്റിൻകര പോലീസ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നൽകാത്തതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വെട്ടുകത്തി ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായാണ് അക്രമി സംഘം എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









