മുളക്പൊടി സ്പ്രേ ചെയ്ത് തട്ടികൊണ്ടു പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം കൊണ്ടോട്ടി തയ്യലില്‍ മുജീബ് റഹ്മാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.     

Last Updated : Dec 17, 2019, 02:08 PM IST
മുളക്പൊടി സ്പ്രേ ചെയ്ത് തട്ടികൊണ്ടു പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മാനന്തവാടി: മുളകു പൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 

മലപ്പുറം കൊണ്ടോട്ടി തയ്യലില്‍ മുജീബ് റഹ്മാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തലപ്പുഴ വെണ്മണി സ്വദേശിയായ യുവതിയെയായിരുന്നു മുജീബ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

സംഭവം നടന്നത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു. പേര്യയിലേയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാല്‍പത്തിയഞ്ചുകാരിയായ യുവതിയെ കാറിലെത്തിയ മുജീബ് ആ വഴിക്കാണ് പോകുന്നതെന്ന് പറയുകയും യുവതിയേ കാറില്‍ കയറാന്‍ വിളിക്കുകയും ചെയ്തു. 

അതിനെതുടര്‍ന്ന്‍ യുവതി കാറില്‍ കയറുകയും ചെയ്തു. എന്നാല്‍ യുവതി കാറില്‍ കയറിയതോടെ അവരുടെ മുഖത്തേയ്ക്ക് മുജീബ് മുളകുപൊടി സ്പ്രേ ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

തുടര്‍ന്ന്‍ കാറിന്‍റെ ഡോര്‍ തള്ളി തുറന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ശേഷം റോഡിന്‍റെ അരികില്‍ വീണുകിടന്ന യുവതിയെ പിന്നാലെ വന്ന ബസ് യാത്രക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

ഉടനെതന്നെ യുവതി പേര്യയിലെ നാട്ടുകാരെ വിവരമറിയിക്കുകയും അതിനെ തുടര്‍ന്ന്‍ നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

ശേഷം പ്രതിയായ മുജീബിനെ നാട്ടുകാര്‍ തലപ്പുഴ പോലീസിന് കൈമാറി. ഇയാളുടെ കാറില്‍ നിന്നും മൂന്നു കെട്ട് കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Trending News