)
തിരുവനന്തപുരം: റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണി കാരണം ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം. മാവേലിക്കര – ചെങ്ങന്നൂർ സെക്ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാത്രിയിൽ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ 3 മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8 മണിക്ക് പുറപ്പെടുന്ന രീതിയിൽ മാറ്റി. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടണമെന്ന് ഇന്ത്യൻ റെയിവേ അറിയിച്ചു.
വൈകീട്ട് 7:35 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06112 കൊല്ലം ജംഗ്ഷൻ - ചെന്നൈ എഗ്മോർ സ്പെഷ്യൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8.15നാണ് പുറപ്പെടുക. 23 ഞായറാഴ്ച്ച പുലർച്ചെ 02:30ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07102 കൊല്ലം ജംഗ്ഷൻ - മച്ചിലിപട്ടണം സ്പെഷ്യൽ, നാളെ രാവിലെ 3 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 05:45ന് പുറപ്പെടുന്ന രീതിയിലും മാറ്റി.
ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജംങ്ഷൻ – എറണാകുളം ജംങ്ഷൻ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തു. മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്തും, നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ഞായറാഴ്ചത്തെ ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്ത് നിന്നായിരിക്കും പുറപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.