Trains in Kerala: ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..! കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

Trains in Kerala: മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായാണ് പുതിയ മാറ്റം വരുന്നത്  

Written by - Zee Malayalam News Desk | Last Updated : Jun 14, 2025, 08:03 PM IST
  • ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയാണ് സമയക്രമത്തിലെ മാറ്റം നിലനിൽക്കുക.
  • എല്ലാ വർഷവും മൺസൂൺ സമയത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താറുണ്ട്.
  • 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുന്നത്
Trains in Kerala: ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..! കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം വരും. മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായാണ് പുതിയ മാറ്റം വരുന്നത്. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയാണ് സമയക്രമത്തിലെ മാറ്റം നിലനിൽക്കുക. എല്ലാ വർഷവും മൺസൂൺ സമയത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താറുണ്ട്. 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുന്നത്. എറണാകുളത്ത് നിന്നുള്ള നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, പുനെ സൂപ്പർഫാസ്റ്റ് തുടങ്ങിയവയുടേതുൾപ്പെടെ സമയം മാറും. ട്രെയിൻ വിവിധ സ്റ്റോപ്പുകളിലെത്തുന്ന സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റും ആപ്പുകളും പരിശോധിക്കണം. മൺസൂൺ സമയത്ത് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ റെയിൽവേയുടെ അറിയിപ്പുകളും പരിശോധിക്കണമെന്നും റെയിൽവേ വ്യക്തമാക്കി. 

കേരളത്തിൽ നിന്ന് കൊങ്കൺ വഴി പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം വിശദമായി നോക്കാം. 

നിലവിൽ രാവിലെ 05:15ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പുനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02:15ന് പുറപ്പെടും. നിലവിൽ രാവിലെ 09:10ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം നോർത്ത്-യോഗ് നഗരി ഋഷികേശ്, തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04:50ന് പുറപ്പെടും.

8 മണിയ്ക്ക് പുറപ്പെടുന്ന തിരുനെൽവേലി-ഹാപ്പ, തിരുനെൽവേലി-ഗാന്ധിധാം എന്നിവ 05:05ന് പുറപ്പെടും. 09:10ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-ലോക്മാന്യ തിലക് ഗരീബ്‌രഥ് 07:45ന് യാത്ര ആരംഭിക്കും. നിലവിൽ 11:15ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-ഇന്ദോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത്-പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09:10ന് യാത്ര തുടങ്ങും.

ഉച്ചയ്ക്ക് 01:25ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്ന എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10:30നും, രാവിലെ 10:40ന് പുറപ്പെട്ടിരുന്ന എറണാകുളം ജംഗ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 01:25നും പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ഉച്ചയ്ക്ക് 02:40നും എറണാകുളം ജംഗ്ഷൻ-അജ്മിർ മരുസാഗർ എക്സ്പ്രസ് വൈകീട്ട് 06:50നും തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (വെള്ളിയാഴ്ച) രാത്രി 10 മണിയ്ക്കും പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. മഡ്ഗാവ് ജങ്ഷനിൽ നിന്ന് വൈകീട്ട് 07:30ന് എറണാകുളത്തേക്ക് പുറപ്പെട്ടിരുന്ന ട്രെയിൻ നാളെ മുതൽ രാത്രി 09:00 മണിയ്ക്കാകും യാത്ര ആരംഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News