Attukal Pongala 2025: 'ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല'; ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം

Attukal Pongala 2025 Date: മാർച്ച് 13ന് ആണ് ഈ വർഷത്തെ പൊങ്കാല. ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല എന്നതാണ് ഈ വർഷത്തെ പൊങ്കാലയുടെ ശുചിത്വ മിഷന്റെ മോട്ടോ.

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 04:26 PM IST
  • മാർച്ച് 13 വ്യാഴാഴ്ച രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ പകരും
  • ഉച്ചയ്ക്ക് 1.15ന് നിവേദിക്കും
Attukal Pongala 2025: 'ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല'; ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം

തിരുവനന്തപുരം: മാർച്ച് അഞ്ചിന് കാപ്പുകെട്ടോടെ ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിക്കും. മാർച്ച് 13ന് ആണ് ഈ വർഷത്തെ പൊങ്കാല. മാർച്ച് 13 വ്യാഴാഴ്ച രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15ന് നിവേദിക്കും. ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല എന്നതാണ് ഈ വർഷത്തെ പൊങ്കാലയുടെ ശുചിത്വ മിഷന്റെ മോട്ടോ.

Add Zee News as a Preferred Source

ക്ഷേത്ര പരിസരത്ത് കട നടത്താൻ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് അനുമതി നൽകുക. ഉത്സവ ദിനങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തും. പൊങ്കാലയ്ക്ക് വരുന്ന ഭക്തർ സ്റ്റീൽ പ്ലേറ്റും കപ്പും കൊണ്ടുവരണമെന്ന് നിർദേശമുണ്ട്. കുത്തിയോട്ട നേർച്ചയ്ക്കായി ഇത്തവണ 592 കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ബണ്ട് റോഡിൽ നാല് മൈതാനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി 4000 പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള ഹൈടെക് റോഡിലെ ടൈലിൽ പൊങ്കാലയിടാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം നമിതാ പ്രമോദ് നിർവഹിക്കും. സം​ഗീതജ്ഞ പത്മശ്രീ ഡോ. കെ ഓമനക്കുട്ടിക്കാണ് ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News