ഭക്തി സാന്ദ്രതയില്‍ അനന്തപുരി

ഇനിയുള്ള ദിനങ്ങള്‍ അനന്തപുരി ഭക്തി സാന്ദ്രമാണ്. ക്ഷേത്രവും പരിസരം വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമാണ്.  

Last Updated : Feb 13, 2019, 11:41 AM IST
ഭക്തി സാന്ദ്രതയില്‍ അനന്തപുരി

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്ര നടക്കു മുമ്പായി കുടിയിരുത്തിയതോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചത്. ഇനി അനന്തപുരി ഭക്തിസാന്ദ്രമാണ്.

തന്റെ നേത്രാഗ്‌നിയില്‍ നിന്നും മധുര നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ കഥ പറയുന്ന പാട്ടോടു കൂടിയാണ് തോറ്റം പാട്ട് ആരംഭിക്കുന്നത്. വിവിധ ഐതീഹ്യങ്ങളുടെ ചുവടു പിടിച്ചുള്ള ചിലപതികാരത്തിലെ കഥകളാണ് പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഉത്സവത്തിന്റെ മൂന്നാം ദിനമായ നാളെ കുത്തിയോട്ട വ്രതം ആരംഭിക്കും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല 20 നാണ് നടക്കുക. ഇനിയുള്ള ദിനങ്ങള്‍ അനന്തപുരി ഭക്തി സാന്ദ്രമാണ്. ക്ഷേത്രവും പരിസരം വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമാണ്.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി ഇന്നലെ നിര്‍വ്വഹിച്ചു. സ്‌നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവ സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. 

മലയാളത്തിന്റെ മഹാനടന്‍ വേദിയിലെത്തിയതും ആരാധക വൃന്ദം ഇളകി മറിഞ്ഞു. തടിച്ചു കൂടിയവരോട് സ്‌നേഹം കൊണ്ടു പരസ്പരം ചികിത്സിക്കാനായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. മനുഷ്യ കുലത്തെ നിലനിര്‍ത്താന്‍ സ്‌നേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. ക്ഷേത്ര മുറ്റങ്ങളിലാണ് കലകള്‍ പലതും പിറന്നതെന്നും നടന്‍ പറഞ്ഞു.

Trending News