video: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തു.    

Ajitha Kumari | Updated: Feb 23, 2020, 05:27 PM IST
video: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 

മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. 

ഗൗതം മണ്ഡൽ എന്നാണ് മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ പേര്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. സുരേഷ് ഗൗതമിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഗൗതം മണ്ഡലിന്‍റെ വിശദമായ മൊഴി വിഴിഞ്ഞം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡലിനെ ഓട്ടോ സുരേഷ് മർദ്ദിക്കുകയായിരുന്നു. എന്നാല്‍ മർദ്ദിക്കുവാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.  ഒരു പ്രകോപനവുമില്ലാതെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

മർദ്ദിച്ച ശേഷം ഗൗതം മണ്ഡലിന്‍റെ ആധാർ കാർഡ് സുരേഷ് പിടിച്ചുവാങ്ങി. മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ്‌ ഗൗതം മണ്ഡലിന് തിരികെ നല്‍കിയത്. 

വീഡിയോ കാണാം: