)
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഫിസിയോതെറാപ്പി വിദ്യാർത്ഥിയായ ആയിഷയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പോലീസിന് കിട്ടിയത്.
ആയിഷയുടെ ഫോണിൽ നിന്നുള്ള വാട്ട്സ് ആപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. ജിം ട്രെയിനറായിരുന്ന ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. ആയിഷയുടെ സുഹൃത്തുക്കളുടെ കൂടെ മൊഴി രേഖപ്പെടുത്തിയശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഇന്നലെ നടക്കാവ് പോലീസ് ബഷീറുദ്ദീനെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത്തിൽ സംശയമുണ്ട്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.