ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രത്തിലെ 'ബി' നിലവറ തുറക്കണമെന്ന് സുപ്രീംകോടതി

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന്​ സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ല. നിലവറയിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രിംകോടതി പറഞ്ഞു. 

Last Updated : Jul 4, 2017, 05:44 PM IST
ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രത്തിലെ 'ബി' നിലവറ തുറക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന്​ സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ല. നിലവറയിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രിംകോടതി പറഞ്ഞു. 

പ​ത്മ​നാ​ഭ​സ്വാ​മി​ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ്​ ചീ​ഫ് ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ബി നിലവറയും തുറക്കേണ്ടതുണ്ടെന്ന നിരീക്ഷണം നടത്തിയത്​. 

ആറു നിലവറകളിൽ ബി. നിലവറമാത്രമാണ്​ തുറക്കാനുള്ളത്​. നിലവറ തുറക്കുന്നത്​ ആരുടെയും ആചാരങ്ങളെ വൃണ​പ്പെടുത്തില്ല. കണക്കെടുപ്പ്​ നടത്തി അനാവശ്യ ദുരൂഹതകൾ നീക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ നിർദേശങ്ങളെ അ​മി​ക്ക​സ് ക്യൂ​റി പിന്തുണച്ചു. നിലവറ തുറക്കണമെന്നാണ്​ എല്ലാവരുടെയും അഭിപ്രായമെന്നും ​അമി​ക്ക​സ് ക്യൂ​റി അറിയിച്ചു.

ഇതെത്തുടര്‍ന്ന്‍ രാജകുടുംബവുമായി ചർച്ച ചെയ്യാൻ​ കോടതി അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ല്‍ സു​ബ്ര​ഹ്​​മ​ണ്യനെ കോടതി ചുമതലപ്പെടുത്തി. രാജകുടുംബത്തി​​​ന്‍റെ നിലപാട്​ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്​.  

അതിനിടെ, ക്ഷേത്രത്തിൽനിന്ന് എട്ട് വജ്രങ്ങൾ കണാതായത് അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. വജ്രങ്ങൾ കാണാനില്ലെന്ന് അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. വിഗ്രഹത്തിന്‍റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന എട്ട് വജ്രങ്ങളാണ് കാണാതായത്. ഇവയ്ക്ക് എൺപത് വർഷത്തോളം പഴക്കമുണ്ട്.

Trending News