)
പത്തനംതിട്ട: പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസുകാരൻ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകൻ സായ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തി.
എന്നാൽ, ഏതാനും മണിക്കൂറിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് കുഞ്ഞിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ രക്ഷിതാക്കൾ പറയുന്നത് തന്നെയാണോ സംഭവിച്ചതെന്ന് പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.