)
ഓഫീസിലെത്തിയ ജീവനക്കാരൻ ഒന്ന് ശുചിമുറിയിൽ പോയി. അകത്ത് കയറിയപ്പോൾ ഒരു ശൂ.. ശൂ.. ശബ്ദം. ഓടിട്ട മേൽക്കൂരയിലേക്ക് നോക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പിന്റെ കുഞ്ഞിനെ. മലപ്പുറം കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിനകത്തെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിയിൽ പാമ്പിനെ കണ്ടെത്തിയത്.
ഓടിട്ട മേൽക്കൂരയ്ക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ പാമ്പ്. ഉടൻതന്നെ വനം വകുപ്പ് സ്നേക്ക് റസ്ക്യൂവറിനെ വിവരം അറിയിച്ചു. കുറേ നേരം കാത്തിരുന്നിട്ടും സ്നേക്ക് റസ്ക്യൂവർ എത്തിയില്ല. തുടർന്ന് ഓഫീസിലെ ക്ലർക്കായ കെ സി അബൂബക്കർ പാമ്പിൻ കുഞ്ഞിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി കുപ്പിയിലാക്കുകയും ചെയ്തു. പിന്നാലെ വിവരമറിഞ്ഞ് എത്തിയ സ്നേക്ക് റസ്ക്യൂവറിന് കൈമാറുകയായിരുന്നു.
ഓടിട്ട പഴകിയ കെട്ടിടത്തിലാണ് സാമൂഹിക നീതി വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ ഓഫീസിന് ചുറ്റും കാട് വളർന്നു നിൽക്കുന്നുമുണ്ട്. ഓഫീസിനോട് ചേർന്ന് മരങ്ങളുമുണ്ട്. മുമ്പ് മഴക്കാലത്ത് ഓഫീസിൽ നിറയെ പുഴുക്കൾ കയറിയത് വലിയ വാർത്തയായിരുന്നു. ഫയലുകളിലടക്കം പുഴുക്കൾ നിറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.