)
വയനാട്: കനത്ത മഴയിൽ ചൂരൽമല ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ കണ്ടെത്തി. മൂന്നിടങ്ങളിലാണ് വിള്ളലുകൾ കണ്ടെത്തിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബെയ്ലി പാലം താൽക്കാലികമായി അടച്ചിരിക്കുകയാണ്. മലവെള്ളം തുടർച്ചയായി കുത്തിയൊലിച്ചതോടെയാണ് ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടത്. ഗാബിയോൺ മാതൃകയിൽ കരിങ്കല്ലിൽ കെട്ടിയതിന് സമീപത്തെ സംരക്ഷണഭിത്തിക്കാണ് വിള്ളൽ.
എന്നാൽ ബെയ്ലി പാലത്തിന് ഒരു ബലക്ഷയവും സംഭവിച്ചിട്ടില്ല. അതേസമയം മഴ കുറയുന്നതുവരെ പ്രദേശത്തേക്ക് ആരെയും വിടരുതെന്നും, അട്ടമല , മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയിൽ പുന്നപ്പുഴയിൽ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞവർഷം ജൂലൈ 30ന് ഉരുൾപൊട്ടിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യൻ സൈന്യം ബെയ്ലി പാലം നിർമ്മിച്ചത്. പുഴയിൽ ഒഴുക്കു കൂടുകയാണെങ്കിൽ സംരക്ഷണ ഭിത്തി തകരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.