Bakrid Holiday 2025: പെരുന്നാൾ അവധി വിവാദം; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 5, 2025, 10:18 PM IST
  • മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സോഷ്യൽ മീഡിയയിയലൂടെ അറിയിച്ചു.
  • ബക്രീദ് അവധി വിവാദത്തിന് പിന്നാലെയാണ് നാളെ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള തീരുനമാനം വന്നത്.
Bakrid Holiday 2025: പെരുന്നാൾ അവധി വിവാദം; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സോഷ്യൽ മീഡിയയിയലൂടെ അറിയിച്ചു. ബക്രീദ് അവധി വിവാദത്തിന് പിന്നാലെയാണ് നാളെ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള തീരുനമാനം വന്നത്. 

Add Zee News as a Preferred Source

നാളത്തെ പൊതു അവധി സർക്കാർ ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. വിമർശനങ്ങൾക്കും പ്രതിഷേധത്തിനുമിടെയാണ് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: Nilambur By Election 2025: പിവി അൻവറിന് ചിഹ്നം കത്രിക; മത്സരരം​ഗത്ത് 10 പേർ, നിലമ്പൂരിൽ പോരാട്ടം കനക്കും

മന്ത്രിസഭാ യോ​ഗത്തിലാണ് ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രമെന്ന തീരുമാനം വന്നത്. ജൂൺ ആറിനാണ് മുൻപ് ബക്രീദിന്റെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വൈകിയതിനെ തുടർന്ന് ജൂൺ ഏഴിനാണ് ബക്രീദെന്ന് മതപണ്ഡതർ അറിയിച്ചതിനെ തുടർന്നാണ് അവധിയിൽ ആശയക്കുഴപ്പം ഉണ്ടായത്. ഇതേ തുടർന്ന് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News