വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് സി.കെ ഉണ്ണി. കുടുംബത്തിന് ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നിൽ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. മരണ ശേഷമാണ് ഇക്കാര്യം അറിയുന്നത്. മരണത്തിൽ ഇത് വരെ തൃപ്തികരമായ അന്വേഷണം നടത്തിയിട്ടില്ല. ഡ്രൈവർ പിടിയിലായതോടെ സത്യം പുറത്ത് വരുമെന്നും പിതാവ് പറഞ്ഞു.
സിബിഐയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചത്. സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. കേസ് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ബാലഭാസ്കറുടെ പിതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ അർജുൻ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചയാവുന്നത്. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
2018 സെപ്റ്റംബർ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകളും ബാലഭാസ്കറും മരണപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.