പാലക്കാട്:പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐ യേയും നിരോധിക്കണം എന്ന് ആവശ്യപെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ രംഗത്ത്.
ബാംഗ്ളൂരു കലാപം, ദില്ലി കലാപം, CAA വിരുദ്ധ കലാപങ്ങൾ, ഇങ്ങ് കേരളത്തിൽ 17 ആർ എസ് എസ്  പ്രവർത്തകരുടെ  കൊലപാതകം, 
കർണാടകയിൽ 15,  ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിലുള്ള,  കലാപാഹ്വാനത്തിന് നേതൃത്വം നൽകിയ 108 പേർ, ബിജ്‌നോറിൽ ഷഹീൻ ബാഗ് 
പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിൽ പിടിയിലായ 5 പേർ, പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയത്.
അങ്ങനെ SDPI യുടെയും പോപ്പുലർ ഫ്രണ്ടിന്റെയും  തീവ്രവാദികൾ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണ് എന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു.
ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കാൻ ഒരു തീവ്രവാദ സംഘടനകളെയും അനുവദിക്കില്ല എന്ന് അവര്‍ വ്യക്തമാക്കി,
ഇവരുടെ പിൻബലത്തിലാണ് കേരളമൊരു തീവ്രവാദ ഹബ്ബായി മാറുന്നത്.  അതിനെ പിന്തുണയ്ക്കുന്നതോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും. 
സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്ന മുഹമ്മദ്‌ അലി, ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ് എന്നത് തന്നെയാണ് 
ഈ രാഷ്ട്രീയ സംരക്ഷണത്തിന്റെ ഏറ്റവും വലിയ തെളിവ് എന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. 
 രണ്ട് വാർത്തകൾ മലയാളിയെ ഇപ്പോൾത്തന്നെ ഞെട്ടിച്ചിട്ടുണ്ടാകും. ഒന്ന്, ഐ എസിന്റെ കേരളത്തിലെ സാന്നിധ്യം. 
രണ്ട് സാക്കിർ നായിക്കിനെ പോലുള്ള രാജ്യവിരുദ്ധർ കേരളത്തെ ലക്ഷ്യം വെയ്ക്കുന്നത്. ഇത് രണ്ടും ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട് എന്നും ശോഭാ സുരേന്ദ്രന്‍ 
കൂട്ടിചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:സാക്കിര്‍ നായിക്കിനെ പൂട്ടാന്‍ കേന്ദ്രം‍; ചെന്നൈ സ്വദേശിനിയെ ലണ്ടനില്‍ കാണാതായ സംഭവം;സാക്കീര്‍ നായിക്കിനെ പ്രതിചേര്‍ത്ത് എന്‍ഐഎ!



SDPI യെനിരോധിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കുന്നുണ്ട് എന്ന് അവര്‍ വ്യക്തമാക്കി, ഈ നാടിന്റെ പേര് ഭാരതം  എന്നാണ്. 
പാകിസ്ഥാൻ എന്നല്ല.  അതിർത്തിക്കപ്പുറം നിർത്തേണ്ടവരെ അവിടെ തന്നെ നിർത്തും.സ്വതന്ത്ര ഭാരതം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അത് തന്നെയാണ്.
അതിന് ഇഛാശക്തിയുടെ രാഷ്ട്രീയ നേതൃത്വമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നത്. ഒപ്പം സർവ്വസജ്ജമായി നമ്മുടെ  സൈനികരുമുണ്ടെന്നും 
ബിജെപി നേതാവ് പറഞ്ഞു.