അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഓഗസ്റ്റ് 22ന്

പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിലും പ്രതിഷേധിച്ച് ഓഗസ്റ്റ് 22ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ.) നേതാക്കള്‍ അറിയിച്ചു.

Last Updated : Aug 8, 2017, 12:03 PM IST
 അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്  ഓഗസ്റ്റ് 22ന്

ചെന്നൈ: പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിലും പ്രതിഷേധിച്ച് ഓഗസ്റ്റ് 22ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ.) നേതാക്കള്‍ അറിയിച്ചു.

ഈ പണിമുടക്കില്‍ ഒന്‍പത് അസോസിയേഷനുകള്‍ പങ്കുചേരുന്നതയിരിക്കും. ഏകദേശം പത്തുലക്ഷം പേര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കരുത്, പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാതിരിക്കുക, വന്‍കിട കമ്പനികളില്‍ നിന്നുള്ള കിട്ടാക്കടം പിടിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

More Stories

Trending News