പരിശീലനം നേടുന്ന പോലീസുകാര്‍ക്ക് ബീഫ് നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല

പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.  

Last Updated : Feb 17, 2020, 09:42 AM IST
  • പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
പരിശീലനം നേടുന്ന പോലീസുകാര്‍ക്ക് ബീഫ് നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല

തിരുവനന്തപുരം: പൊലീസിന്‍റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്നും ബീഫ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലയെന്ന്‍ റിപ്പോര്‍ട്ട്.

പുതിയ ട്രെയിനി ബാച്ചിന്‍റെ പരിശീലനത്തിന്‍റെ ഭാഗമായി വിവിധ പോലീസ് ക്യാമ്പുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ മെനുവില്‍ നിന്നും ബീഫിനെ ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ അറിയിച്ചു. 

പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും പരിശീലനത്തിന് വിധേയരാകുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.  

Also read: പോലീസും ബീഫിനെ തഴഞ്ഞു, ബീഫ് ഒഴിവാക്കി പുതിയ ഭക്ഷണക്രമ൦ ...!

 

Trending News