)
കൊച്ചി: ബെംഗളൂരുവിലുള്ള മലയാളികൾക്ക് പലപ്പോഴും നാട്ടിലേക്കുള്ള യാത്ര കുറച്ച് ബുദ്ധിമുട്ടായിരിക്കും. ട്രെയിനിനും ബസിനും ടിക്കറ്റ് കിട്ടുക എന്ന് പറയുന്നത് തന്നെ വളരെ പാടാണ്. അവധിക്കാലമോ മറ്റോ ആണെങ്കിൽ പിന്നെ പറയേണ്ടതില്ല. ട്രെയിനിന് വളരെ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയാൽ പോലും കിട്ടാൻ ബുദ്ധിമുട്ടാണ്. ബസിന് ടിക്കറ്റ് നോക്കിയാലോ അതിഭീകര റേറ്റും ആയിരിക്കും. കൂടാതെ ഒരു രാത്രി മുഴുവനുള്ള യാത്രയും. ട്രെയിൻ എവിടെയെങ്കിലും പിടിച്ചിടുകയോ മറ്റോ ഒക്കെ ചെയ്താൽ എത്തുന്ന സമയം പിന്നെയും വൈകും. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ബെംഗളൂരു മലയാളികൾ നേരിടുന്നുണ്ട്.
എന്നാൽ അതിനൊക്കെ ഒരു പരിഹാരമകുകയാണ് ഇപ്പോൾ. ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് തുടങ്ങാൻ പോകുകയാണ്. വന്ദേഭാരതിന് സമയക്രമവുമായി. അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പുലര്‍ച്ചെ 5.10 നാണ് വന്ദേഭാരത് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.50 ഓടെ എറണാകുളത്ത് എത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. ബെംഗളൂരുവിൽ നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് ട്രെയിൻ പാലക്കാട് എത്തും. ഉച്ചയ്ക്ക് 2 മണിയോടെ എറണാകുളത്ത് എത്തുന്ന വന്ദേഭാരത് തിരിച്ച് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെടും. രാത്രി 11 മണിയോടെ ബെംഗളൂരുവിലെത്തും. അടുത്തയാഴ്ച തുടങ്ങുന്ന സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാകും ഉദ്ഘാടനം ചെയ്യുക. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.