close

News WrapGet Handpicked Stories from our editors directly to your mailbox

തിരഞ്ഞെടുപ്പിലെ താരമായി രമ്യ, കോമാളിയായി സുരേഷ് ഗോപി!!

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്.

Updated: May 25, 2019, 01:03 PM IST
തിരഞ്ഞെടുപ്പിലെ താരമായി രമ്യ, കോമാളിയായി സുരേഷ് ഗോപി!!

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്.

ആകെയുള്ള 20 സീറ്റുകളില്‍ 19ലും കേരളത്തില്‍ വിജയം നേടിയ കോണ്‍ഗ്രസ്, ദേശീയ തലത്തില്‍ വലിയ പരാജയത്തിലേക്ക് കാലിടറി വീണു. 

ആലത്തൂരിൽ നിന്ന്‌ മത്സരിച്ച് വിജയിച്ച രമ്യ ഹരിദാസിന്‍റെ വിജയമാണ് കോണ്‍ഗ്രസ് ഏറെ ആഘോഷിച്ചത്.  ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷ൦ നേടിയാണ്‌ രമ്യ വിജയകോടി പാറിച്ചത്. 

കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് രമ്യ. ഇതിനിടെ എഴുത്തുകാരൻ ബെന്യാമിൻ ബെന്നി പങ്കുവച്ച ഫേസ്ബുക്ക്‌ കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസും കോമാളി സുരേഷ് ഗോപിയുമാണെന്നാണ്  ബെന്യാമിൻ പറയുന്നത്. പത്തനംതിട്ട വർഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നെന്ന് പറഞ്ഞ ബെന്യാമിന്‍ ശശി തരൂരിന്‍റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.