കുറുപ്പടിമദ്യവിതരണം;സഹകരിക്കാത്ത ജീവനക്കാരുടെ പേരുവിവരം സര്‍ക്കാരിന് നല്‍കാന്‍ ബെവ്കോ

മദ്യവിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് 

Last Updated : Apr 1, 2020, 09:54 AM IST
കുറുപ്പടിമദ്യവിതരണം;സഹകരിക്കാത്ത ജീവനക്കാരുടെ പേരുവിവരം സര്‍ക്കാരിന് നല്‍കാന്‍ ബെവ്കോ

തിരുവനന്തപുരം:മദ്യവിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് 
ബെവ്കൊ എംഡി സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി.ഡോക്റ്റര്‍മാരുടെ കുറുപ്പടി അനുസരിച്ച് മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിന് 
ബെവ്ക്കോ 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും.

എക്സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്ക്കോ ഗോഡൌണില്‍ നിന്നാകും മദ്യം എത്തിക്കുക.
എക്സൈസ് നല്‍കുന്ന പാസുമായി എത്തുന്നവര്‍ക്ക് ബെവ്ക്കൊയുടെ എസ് എല്‍ 9 ലൈസന്‍സുള്ള ഗോഡൌണില്‍ നിന്നാകും മദ്യ വിതരണം നടത്തുക.

മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക്‌ ഒരാഴ്ച്ചത്തേക്ക് നല്‍കുന്നതിനാണ് പാസ്,മദ്യം എത്തിച്ച് നല്‍കുന്നതിന് ആവശ്യമായ വാഹനങ്ങള്‍ ഗോഡൌണ്‍ മാനേജര്‍ മാര്‍ സംഘടിപ്പിക്കണം 
എന്നും സര്‍ക്കുലറില്‍ പറയുന്നു.ആവശ്യമാണെങ്കില്‍ മാനേജര്‍ മാര്‍ക്ക് എക്സൈസ്,പോലീസ് എന്നിവരുടെ സഹായം ഗോഡൌണ്‍ മാനേജര്‍ മാര്‍ക്ക് തേടാം,

ഈ സംവിധാനം ലോക്ക്ഡൌണ്‍ കാലയളവിലാകും ഉണ്ടാവുക.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,മെഡിക്കല്‍ കോളേജുകള്‍,താലൂക്ക് ആശുപത്രികള്‍ 
തുടങ്ങി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്റ്റര്‍ മാര്‍ കുറുപ്പടി നല്‍കുകയാണെങ്കില്‍ മാത്രമേ പാസ് അനുവദിക്കൂ.അതേസമയം ഇതിനെതിരെ ഡോക്റ്റര്‍ മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്.സര്‍ക്കാരിന്റെ മദ്യത്തിന് കുറുപ്പടി എന്ന നിര്‍ദേശത്തിനെതിരെ ഡോക്റ്റര്‍മാര്‍ കരിദിനം ആചരിക്കുകയാണ്.

ബെവ്ക്കൊയിലെ ജീവനക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ്  എംഡി സ്പര്‍ജന്‍ കുമാര്‍ മദ്യവിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ 
പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് വ്യക്തമാക്കുന്നത്.

More Stories

Trending News