’Bev Spirit’ റെഡി, ഇനി എല്ലാ ജില്ലകളിലും ഓൺലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാം

ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും (Districts) വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 03:15 PM IST
  • എല്ലാ ജില്ലകളിൽ നിന്നും ഇനി മുതൽ ഓൺലൈനായി മദ്യം ബുക്ക് (Online liqour booking) ചെയ്യാം.
  • നേരത്തെ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ (Outlets) മാത്രമായിരുന്നു ഈ സംവിധാനം.
  • ഔദ്യോഗിക വെബ്സൈറ്റിൽ ‘ബെവ് സ്പിരിറ്റ്’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം സജ്ജീകരിച്ചു.
  • ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.
’Bev Spirit’ റെഡി, ഇനി എല്ലാ ജില്ലകളിലും ഓൺലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഇനി മുതൽ ഓൺലൈനായി മദ്യം ബുക്ക് (Online liqour booking) ചെയ്യാമെന്ന് ബെവ്കോ. ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും (Districts) വ്യാപിപ്പിച്ചു. നേരത്തെ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ (Outlets) മാത്രമായിരുന്നു ഈ സംവിധാനം ലഭ്യമായി കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ ഈ സംവിധാനം നിലവിൽ വന്നതായി ബെവ്കോ (Bevco) അറിയിച്ചു.

ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ ‘ബെവ് സ്പിരിറ്റ്’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം സജ്ജീകരിച്ചു. www.ksbc.co.in വഴി ബെവ്‌ സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം. ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.

Also Read: Bars closed: സംസ്ഥാനത്ത് ഇന്ന് മദ്യമൊഴുകില്ല; ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും പ്രവർത്തിക്കില്ല

www.ksbc.co.in എന്ന സൈറ്റിൽ കയറി Online Booking ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം. 

ആദ്യമായി ബുക്ക് ചെയ്യുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടത്..

പേമെന്‍റ് നടത്തി കഴിയുമ്പോൾ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ വിൽപനശാലയിൽ എത്തി മദ്യം വാങ്ങാം. ആദ്യമായി കയറുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നൽകുന്നതോടെയാണ് രജിസ്ട്രേഷൻ പേജിലെത്തുക. 

Also Read: Bevco Booking: ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ

അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം. പേമെന്‍റിനായി ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ജനന തിയതി നൽകുമ്പോൾ 23 വയസ്സിന് താഴെയാണെങ്കിൽ ബുക്കിങ് അപ്പോൾ തന്നെ റദ്ദാകും. ഈ പ്രായത്തിനു മുകളിലുള്ളവർക്കു മാത്രമേ മദ്യം ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ.

Also Read:  Bevco in Ksrtc Depot: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമെന്ന് വിഎം സുധീരൻ

ജില്ല തിരഞ്ഞെടുക്കുമ്പോൾ, ഔട്‌ലെറ്റുകളുടെ പട്ടിക ലഭിക്കും. ഇഷ്ടമുള്ളതു തിരഞ്ഞെടുത്താൽ ഏത് ഇനം മദ്യം വേണമെന്ന ചോദ്യം വരും. ബ്രാൻഡും അളവും തിരഞ്ഞെടുക്കാം. വിലയും ദൃശ്യമാവും. ബുക്കിങ് പൂർത്തിയായാൽ പേയ്മെന്റ് ഗേറ്റ് ‌വേയിലേക്കു കടക്കും. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ മാർഗങ്ങളിലൂടെ പേയ്മെന്റ് നടത്താം.

പേമെന്‍റ് (Payment) വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ (Reference Number) ലഭിക്കും. തിരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നിൽക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം (Liqour) ഓൺലൈനിൽ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News