കൊ​റോ​ണ: കേരളം ജാഗ്രതയില്‍, മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങ​ള്‍...

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ പ​ട​ര്‍​രുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. 

Last Updated : Jan 24, 2020, 05:24 PM IST
  • ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി
കൊ​റോ​ണ: കേരളം ജാഗ്രതയില്‍, മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങ​ള്‍...

തി​രു​വ​ന​ന്ത​പു​രം: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ പ​ട​ര്‍​രുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. 

വൈറസ് ബാധയില്‍ കേ​ര​ള​വും ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെകെ ശൈ​ല​ജ പറഞ്ഞു. കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യ് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. 

ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. 

കൂടാതെ, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. 

സു​ര​ക്ഷാ ക​വ​ച​ങ്ങ​ള്‍, കൈ​യു​റ, മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ന്‍ കെ​എം​എ​സ്‌സി​എലിനെ ചു​മ​ത​ല​പ്പെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രു​ടെ സാംപിളു​ക​ള്‍ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക്‌ കുറിപ്പുകള്‍:

1. ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണ്. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്‌ലൈന്‍) പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം.

2. മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

3. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

Trending News