)
കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകൾ സംയുക്തമായി രാജ്യവ്യാപകമായി പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് തൊഴിലാളി യൂണിയനുകൾ അവകാശപ്പെടുന്നത്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.
പണിമുടക്കിൽ ആരൊക്കെ പങ്കെടുക്കും?
കർഷകർ, ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കൽക്കരി ഖനനം, ഫാക്ടറികൾ, പൊതുഗതാഗതം എന്നീ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. എഐടിയുസി, ഹിന്ദ് മസ്ദൂർ സഭ, സംയുക്ത കിസാൻ മോർച്ച, ഐഎൻടിയുസി, സിഐടിയു, ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേറ്റ് സെന്റർ, സെൽഫ് എംപ്ലോയ്ഡ് വുമൺസ് അസോസിയേഷൻ, ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് യൂണിയൻസ്, ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ, യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് തുടങ്ങിയ സംഘടനകളാണ് പണിമുടക്കിൽ പങ്കുചേരുക.
പണിമുടക്കിന്റെ കാരണം?
യൂണിയനുകൾ മുന്നോട്ടുവെച്ച 17 ഇന നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന തൊഴിൽ നിയമം, സ്വകാര്യവത്കരണം, കരാർ തൊഴിൽ വ്യാപകമാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് യൂണിയനുകൾക്ക് എതിർപ്പുള്ളത്.
കേരളത്തിൽ എങ്ങനെ ബാധിക്കും?
കേരളത്തിലും പ്രധാന തൊഴിലാളി സംഘടനകൾ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അവശ്യ സർവ്വീസുകളെ ബന്ദിൽ നിന്നും ഒഴിവാക്കി. എന്നാൽ ബസ്, ഓട്ടോ, ടാക്സി സർവ്വീസുകൾ ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാൽ കെഎസ്ആർടിസി നാളത്തെ പണിമുടക്കിന്റെ ഭാഗമാകില്ലെന്നാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചത്. കേരളത്തിൽ സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ സംഘടനകളും പണിമുടക്കിനെ പിന്തുണയ്ക്കും. എന്നാൽ റെയിൽ സേവനങ്ങളോ, ബാങ്കിങ് സേവനങ്ങളിലൊ തടസമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.