)
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് രാജ്ഭവൻ.
സംഭവത്തിൽ കടുത്ത നിലാപട് സ്വീകരിച്ചിരിക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്ന് അദേദഹം പറഞ്ഞു. പരിസ്ഥി ദിനാഘോഷ പരിപാടിയിൽ മന്ത്രിമാര്‍ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുളളതെന്ന് ഗവര്‍ണർ ചോദിച്ചു.
ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് രാജ്ഭവനിൽ രാവിലെ നടക്കേണ്ടിയിരുന്നത്. കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കേണ്ട പരിപാടിയിൽ ഗവർണ്ണർ ആണ് മുഖ്യാതിഥി. എന്നാൽ പരിപാടി നടക്കേണ്ട രാജ്ഭവൻ സെൻട്രൽ ഹാളിൽ ഭാരതാംബയുടെ ഫോട്ടോ വെച്ചതിനെ ചൊല്ലി കൃഷിവകുപ്പ് ഉടക്കുകയായിരുന്നു. ഇന്നലെ രാത്രി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി പരിശോധിച്ചിരുന്നു. ഭാരതാംബയുടെ ഫോട്ടോയുടെ കാര്യം ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
തുടർന്ന ഫോട്ടോ മാറ്റാൻ കൃഷിമന്ത്രി രാജ്ഭവനോട് ആവശ്യപ്പെട്ടു. പകരം ഭാരതാംബയുടെ മറ്റൊരു ചിത്രം വെക്കാമെന്ന നിർദ്ദേശവും മന്ത്രിയുടെ ഓഫീസ് മുന്നോട്ട് വച്ചു. എന്നാൽ നിലവിലെ ഫോട്ടോ മാറ്റാൻ ഗവർണ്ണർ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.