ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സിപി ചാക്കോ കാറപകടത്തിൽ മരിച്ചു. ഷൈനിന് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴ
അപകടം സേലത്ത് വച്ചായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാറിൽ ഷൈനും കുടുംബവും ഉണ്ടായിരുന്നു. അപകടത്തിൽ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം എന്നാണ് റിപ്പോർട്ട്. ഷൈനിന്റെയും അമ്മയുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്
വാഹനത്തിൽ ഷൈനും, അമ്മയും, അച്ഛനും, സഹോദരനും ഡ്രൈവറും ഉണ്ടായിരുന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് കാർ മുന്നേപോയ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ്. രാവിലെ 7 മണിയോടെ ധർമപുരിയ്ക്ക് സമീപമുള്ള പാൽകോട്ട് എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഷൈനിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചതായിട്ടാണ് റിപ്പോർട്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









