)
മലപ്പുറം: മലപ്പുറം ചങ്ങരംകുളം തരിയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞാണ് ബൈക്ക് അപകടമുണ്ടായത്. കാഞ്ഞിയൂർ സ്വദേശി റമീസ് അപകടത്തിൽ മരിച്ചു. കൂടെ യാത്ര ചെയ്ത സുഹൃത്ത് അൻഷാദിന് ഗുരുതരമായി പരിക്കേറ്റു.
അൻഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിയുകയും ചെയ്തു.
ബൈക്ക് അമിതവേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ട് ഇലക്ട്രിക പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈക്ക് ഓടിച്ചിരുന്ന റമീസിന്റെ മരണം സംഭവിച്ചിരുന്നു.
കൂടെ യാത്ര ചെയ്തിരുന്ന അൻഷാദിന്റെ ആരോഗ്യ നില ഗുരുതരമാണ്. അൻഷാദ് നിലവിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.