ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. ജില്ലയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിച്ചതോടെ അധികൃതർ കള്ളിങ്, പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പുന്നമടയിലും തത്തംപള്ളിയിലും കാക്കകൾ ചത്തുവീണത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖയിലെ 6,069 പക്ഷികളെ കൊന്നു. ഇവയെ ശാസ്ത്രീയമായ രീതിയിൽ കത്തിച്ച് കള്ളിങ് പൂർത്തിയാക്കി.
കോഴികളിൽ രോഗബാധ സംശയിച്ച നാലിടത്ത് നിന്ന് പുതിയ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. താറാവിനും കോഴികൾക്കും പിന്നാലെ കാക്കൾക്കും പരുന്തിനും കൊക്കിനും പക്ഷിപ്പനി കണ്ടെത്തി.
ALSO READ: ഓട്ടോമാറ്റിക് ഗേറ്റുകൾ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; സുരക്ഷാ മുൻകരുതലുകൾ പ്രധാനം
ഇതോടെ ജില്ലയിൽ പക്ഷിപ്പനി രോഗവ്യാപനം വർധിച്ചു. ജില്ലയിൽ പക്ഷിപ്പനി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി. കേരളത്തിൽ ആദ്യമായാണ് കാക്കയിലും പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്തനിലയിൽ കണ്ടെത്തിയ പരുന്തുകളിൽ രോഗം സ്ഥിരീകരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇതിന് പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലും രോഗം സ്ഥിരീകരിച്ചു. കാക്ക, പരുന്ത്, കൊക്ക് എന്നിവയ്ക്ക് രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ കൊന്നൊടുക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.