ബിഷപ്പിന്‍റെ അറസ്റ്റില്‍ തീരുമാനം ഉടന്‍; കൊച്ചിയില്‍ പൊലീസ് ഉന്നതതല യോഗം

ബിഷപ്പ് കേരളത്തിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് ഇന്നുതന്നെ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

Updated: Sep 12, 2018, 11:05 AM IST
ബിഷപ്പിന്‍റെ അറസ്റ്റില്‍ തീരുമാനം ഉടന്‍; കൊച്ചിയില്‍ പൊലീസ് ഉന്നതതല യോഗം

കോട്ടയം‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണസംഘം.

ബിഷപ്പ് കേരളത്തിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് ഇന്നുതന്നെ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

എന്നാല്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. കന്യാസ്ത്രീ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സഭയേയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ജലന്ധര്‍ രൂപത ആരോപിച്ചു.

ആരോപണം തെളിയുന്നതുവരെ മാധ്യമവിചാരണയില്‍ മിതത്വം പാലിക്കണമെന്നും ജലന്ധര്‍ രൂപത ആവശ്യപ്പെട്ടു.

അതേസമയം കന്യാസ്ത്രീ തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ചപ്പോള്‍ തന്നെ താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം തീരുമാനം മാറ്റുകയായിരുന്നെന്നും ബിഷപ്പ് പറഞ്ഞു.