പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.  അവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Last Updated : Oct 7, 2018, 08:16 AM IST
പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പന്തളം: പത്തനംതിട്ട ജില്ലയിൽ ബിജെപിയുടെ ഹർത്താൽ ആരംഭിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ചാണ് ഹർത്താല്‍. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

അവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രകാശ് ബാബു ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. 

പൊലീസ് ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. വിധിയിൽ പുനപരിശോധന ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു, ശ്രീരാജ് ശ്രീവിലാസം ആറന്മുള മണ്ഡലം പ്രസിഡന്റെ ഹരീഷ് പൂവത്തൂർ അടക്കം നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോഴഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീപ്രവേശന വിഷയത്തിൽ പതിനൊന്നാം തിയ്യതി പന്തളത്തും ബിജെപി സമരം സംഘടിപ്പിക്കും.

Trending News