വീടുകളിൽ തനിച്ച്.. ബംഗാളി തൊഴിലാളികൾക്ക് സഹായവുമായി ബിജെപി!

വീടുകളിൽ ഒറ്റപ്പെട്ട ബംഗാളി തൊഴിലാളികൾക്ക് സഹായമെത്തിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വികെ സജീവൻ.

Last Updated : Mar 29, 2020, 09:34 PM IST
വീടുകളിൽ തനിച്ച്.. ബംഗാളി തൊഴിലാളികൾക്ക് സഹായവുമായി ബിജെപി!

വീടുകളിൽ ഒറ്റപ്പെട്ട ബംഗാളി തൊഴിലാളികൾക്ക് സഹായമെത്തിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വികെ സജീവൻ.

ഡാർജ്ജലിംഗ് എംപി രാജു ബിസ്തയാണ് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി മുഖേന വി.കെ സജീവനുമായി ബന്ധപ്പെട്ട് 21 പേർ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നതായി ശ്രദ്ധയിൽപെടുത്തിയത്.

സിലിഗുരി ജില്ലയിലെ ഖോരിബാരി ബ്ലോക്കിൽ നിന്ന് മാത്രമുളളവരാണിവർ.കോട്ടപ്പളളി,ചെമ്മരത്തൂർ,തോടന്നൂർ,കല്ലാച്ചി എന്നിവിടങ്ങളിലായി വീടുകളിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ഇവർക്ക് പ്രാഥമികമായി വേണ്ട അവശ്യസാധനങ്ങൾ എത്തിച്ചതോടൊപ്പം പ്രാദേശിക ഭരണ സംവിധാനവുമായി ബന്ധപ്പെടുത്തുകയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.

Trending News