കണ്ണൂര്‍ സഖാക്കള്‍ രാമായണ പാരായണം നടത്തിയാല്‍ കേരളത്തില്‍ ശാന്തി കളിയാടും: കൃഷ്ണദാസ്

എല്ലാ ദിവസവും സന്ധ്യാനേരങ്ങളില്‍ എകെജി സെന്ററില്‍ രാമായണ പാരായണം ഉണ്ടാകണം. നേരിട്ട് അമ്പലത്തില്‍ പോകാന്‍ സാധിക്കാത്ത സഖാക്കള്‍ക്ക് എകെജി സെന്ററില്‍ ഇരുന്ന്‍ രാമായണം കേള്‍ക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

Updated: Jul 12, 2018, 07:37 PM IST
കണ്ണൂര്‍ സഖാക്കള്‍ രാമായണ പാരായണം നടത്തിയാല്‍ കേരളത്തില്‍ ശാന്തി കളിയാടും: കൃഷ്ണദാസ്

കോഴിക്കോട്: എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ കൃഷ്ണദാസ്.

കര്‍ക്കിടകം രാമായണ മാസമായി ആചരിക്കണമെന്ന വിശാല ഹിന്ദു സമ്മേളനത്തിന്‍റെ തീരുമാനം അംഗീകരിച്ച സിപിഎം നിലപാടിനെ ബിജെപി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും സന്ധ്യാനേരങ്ങളില്‍ എകെജി സെന്ററില്‍ രാമായണ പാരായണം ഉണ്ടാകണം. നേരിട്ട് അമ്പലത്തില്‍ പോകാന്‍ സാധിക്കാത്ത സഖാക്കള്‍ക്ക് എകെജി സെന്ററില്‍ ഇരുന്ന്‍ രാമായണം കേള്‍ക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

പിണറായിയും കോടിയേരിയും ശിലയും വഹിച്ച് അയോധ്യയിലേക്ക് പോവുന്ന ദിവസത്തിനായി ബിജെപി കാത്തിരിക്കുകയാണെന്നും പി. കെ കൃഷ്ണദാസ് പരിഹസിച്ചു.

കണ്ണൂരിലെ നേതാക്കള്‍ സ്ഥിരമായി രാമായണ പാരായണം നടത്തി മാനസാന്തരപ്പെട്ടാല്‍ കേരളത്തില്‍ ശാന്തി വിളയാടുമെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.