തൃശൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് നാണംകെട്ട ജയമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എൽഡിഎഫിന്റെ വോട്ട് പിടിച്ച് പിവി അൻവർ യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കിയിട്ടും ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങിയെങ്കിൽ അത് നാണംകെട്ട ജയമാണെന്നാണ് പത്മജ കുറിച്ചത്. ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും നിലമ്പൂരിൽ സജീവമായിരുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കിയെങ്കിലും വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണെന്നും പത്മജ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തിൽ ഉയർത്താൻ ബി ജെപിക്ക് കഴിഞ്ഞെങ്കിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി ഡി സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ. മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യു ഡി എഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി, കൂടാതെ പി വി അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം 'ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ' എന്നത് കൂടിയാണ്. അപ്പോൾ പല വഴിക്കുള്ള ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ വിജയത്തെ നാണം കേട്ട ജയം എന്ന കൂടി പറയേണ്ടി വരും. സി പി ഐ എമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കി എങ്കിലും വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. അത്തെ സമയം ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യു ഡി എഫ് മണ്ഡലത്തിൽ ഉയർത്താൻ ബി ജെപിക്ക് കഴിഞ്ഞെങ്കിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടി ആണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.