V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും ഊർജം നൽകുമെന്ന് വി മുരളീധരൻ

ബിഹാറിലെ ജയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഊർജം പകരുമെന്ന് വി മുരളീധരൻ.  

Written by - Karthika V | Last Updated : Nov 14, 2025, 03:21 PM IST
  • രാഹുൽ ​ഗാന്ധിക്കെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു.
  • രാഹുൽ ഗാന്ധിയുടെ അവകാശവാദം ജനം തള്ളിയെന്നും അദ്ദേഹം പരാമർശങ്ങളിൽ നിന്ന് പിൻവലിഞ്ഞാൽ മാത്രമെ കോൺഗ്രസിൻ്റെ നില മെച്ചപ്പെടുകയുള്ളൂവെന്നും മുരളീധരൻ വിമർശിച്ചു.
V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും ഊർജം നൽകുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധിയാണ് ബിഹാറിലെ വിജയമെന്ന് ബിജെപി  നേതാവ് വി മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളും ദേശീയതക്കൊപ്പം നിന്ന്. സ്ത്രീകളുടെ പിന്തുണയും ബിജെപിക്കൊപ്പമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ബിഹാറിലെ ജനത കേന്ദ്രത്തിൽ ഭരണമാറ്റം ആ​ഗ്രഹിക്കുന്നില്ല. ഈ ജയം തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപിക്ക് ഊർജം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Add Zee News as a Preferred Source

രാഹുൽ ​ഗാന്ധിക്കെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ അവകാശവാദം ജനം തള്ളിയെന്നും അദ്ദേഹം പരാമർശങ്ങളിൽ നിന്ന് പിൻവലിഞ്ഞാൽ മാത്രമെ കോൺഗ്രസിൻ്റെ നില മെച്ചപ്പെടുകയുള്ളൂവെന്നും മുരളീധരൻ വിമർശിച്ചു. 

Also Read: Bihar Election: ബീഹാറിൽ എൻഡിഎ വിജയം ഉറപ്പിച്ചു; മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും

അതേസമയം ബിഹാറിലെ വിജയം കേരളത്തിലും മാതൃക ആക്കാവുന്നതാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ എൻ ഡി എക്ക് ലഭിച്ചുവെന്നും കേരളത്തിലും എൻഡിഎ വർഗീയ മുന്നണിയാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ഇന്ത്യാ മുന്നണിക്ക് ബാധ്യതയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. രാഹുൽ ഗാന്ധി പറഞ്ഞ അതെ വിഡ്ഢിത്തം കേരളത്തിലെ നേതാക്കളും ഏറ്റുപിടിക്കുകയാണ്. രാഹുലിൻ്റെ വോട്ട് ചോരി ബിഹാറിൽ ആരും ഏറ്റു പിടിച്ചില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News