വാര്യരുടെ പോരാട്ടം ;മുതലെടുക്കാന്‍ ഹൈബി;കുടുങ്ങി കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍!

പ്രളയ ദുരിതാശ്വാസ നിധിയുമായി ബന്ധപെട്ട് കൊച്ചി മ്യുസിക് ഫൌണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്‌ വാര്യര്‍ ആണ്.വാര്യര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 6.22 ലക്ഷം രൂപ നല്‍കി എന്ന് പറഞ്ഞ് ഒരു ചെക്ക് പുറത്ത് വിട്ടു.

Last Updated : Feb 17, 2020, 03:50 PM IST
  • എറണാകുളം എംപി യും കോണ്‍ഗ്രസ്‌ നേതാവുമായ ഹൈബി ഈഡന്‍ തന്‍റെ കൊച്ചിയില്‍ ഇത്രയും വലിയ ഒരു തട്ടിപ്പ് നടന്നിട്ട് അത് മനസിലാക്കിയില്ല.ഒടുവില്‍ ബിജെപി നേതാവ് നടത്തിയ പോരാട്ടത്തിന്‍റെ പങ്ക് പറ്റാന്‍ രംഗത്ത് ഇറങ്ങിയോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.കാരണം പ്രളയ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപെട്ട് ബിജെപി നേതാവ് ഓ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.അപ്പോഴും എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കളൊന്നും പരതിയുമായോ തട്ടിപ്പ് നടത്തി എന്ന ആരോപണവുമായോ രംഗത്ത് വന്നില്ല.
വാര്യരുടെ  പോരാട്ടം ;മുതലെടുക്കാന്‍ ഹൈബി;കുടുങ്ങി കൊച്ചി മ്യുസിക്  ഫൌണ്ടേഷന്‍!

കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയുമായി ബന്ധപെട്ട് കൊച്ചി മ്യുസിക് ഫൌണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്‌ വാര്യര്‍ ആണ്.വാര്യര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 6.22 ലക്ഷം രൂപ നല്‍കി എന്ന് പറഞ്ഞ് ഒരു ചെക്ക് പുറത്ത് വിട്ടു.

ആ ചെക്കില്‍ നിന്ന് തന്നെ എന്നാണ് അത് നല്‍കിയതെന്ന് വ്യക്തമാണ്.ചുരുക്കത്തില്‍ സന്ദീപ്‌ വാര്യര്‍ എന്ന ബിജെപി നേതാവ് നടത്തിയ പോരാട്ടം ശെരിയായ ദിശയില്‍ ആയിരുന്നെന്ന് വ്യക്തമായി.അതെന്തായാലും കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ചെക്ക് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെയാണ് എന്നത് വ്യക്തം.

എന്നാല്‍ എറണാകുളം എംപി യും കോണ്‍ഗ്രസ്‌ നേതാവുമായ ഹൈബി ഈഡന്‍ തന്‍റെ കൊച്ചിയില്‍ ഇത്രയും വലിയ ഒരു തട്ടിപ്പ് നടന്നിട്ട് അത് മനസിലാക്കിയില്ല.ഒടുവില്‍ ബിജെപി നേതാവ് നടത്തിയ പോരാട്ടത്തിന്‍റെ പങ്ക് പറ്റാന്‍ രംഗത്ത് ഇറങ്ങിയോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.

കാരണം പ്രളയ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപെട്ട് ബിജെപി നേതാവ് ഓ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.അപ്പോഴും എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കളൊന്നും പരതിയുമായോ തട്ടിപ്പ് നടത്തി എന്ന ആരോപണവുമായോ രംഗത്ത് വന്നില്ല.എന്നാലിപ്പോള്‍ ഹൈബി ഈഡന്‍ എംപി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്.

എന്തായാലും സന്ദീപ്‌ വാര്യര്‍ എന്ന ബിജെപി നേതാവ് നടത്തിയ പോരാട്ടം രാഷ്ട്രീയ എതിരാളികള്‍ പോലും ഏറ്റെടുത്തിരിക്കുകയാണ്.കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ ആകട്ടെ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ പ്രതിരോധത്തില്‍ ആകുകയാണ്.

Trending News