Election:എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി; വോട്ടല്ല, തെറ്റിദ്ധാരണ മാറ്റലാണ് ലക്ഷ്യമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. 

Written by - Arathi N Aji | Last Updated : Nov 7, 2025, 02:44 PM IST
  • സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളും സന്ദർശിക്കുകയും, ബിജെപിയുടെ വികസിത കേരള സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കും.
  • വോട്ട് പിടിക്കാൻ വേണ്ടിയല്ല, മറിച്ച് ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യം.
Election:എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി; വോട്ടല്ല, തെറ്റിദ്ധാരണ മാറ്റലാണ് ലക്ഷ്യമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. വോട്ട് പിടിക്കാൻ വേണ്ടിയല്ല, മറിച്ച് ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Add Zee News as a Preferred Source

സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളും സന്ദർശിക്കുകയും, ബിജെപിയുടെ വികസിത കേരള സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മും, കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവെയ്ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News