ഒരു കോര്‍ കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു മുതല്‍ ഏഴു സീറ്റുകൾ വരെ വിജയിക്കാനുള്ള സാധ്യതയുള്ളതായി ബിജെപി. നേമം, കാട്ടാക്കട, കഴക്കൂട്ടം പാലക്കാട് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.
അതുപോലെ തൃശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. എന്നാൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റായിപ്പോയി എന്നും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. നിലവിൽ ലഭ്യമായ പോളിംഗ് ശതമാനം കൂടി കണക്കിലെടുക്കുമ്പോൾ നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയ പ്രതീക്ഷയുള്ളത്.
ഇത് കൂടാതെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികൾക്ക് വെല്ലുവിളി ഉയർത്താൻ കഴിയുമെന്നും വോട്ടുവിഹിതം കൂടുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. കോർ കമ്മറ്റി യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം പരിശോധിക്കാൻ പ്രധാന നേതാക്കൾ അതാത് ജില്ലകളിലേക്ക് പോകാൻ തീരുമാനമായിട്ടുണ്ട്. അതുപോലെ ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താനും കോർകമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
യോഗത്തിൽ ഷോൺ ജോർജിനോട് സഭകൾക്കെതിരായ വിമർശനത്തിൽ വിശദീകരിക്കാൻ ആവശ്യപ്പെടുകയും കോണ്‍ഗ്രസിന് അനുകൂല സമീപനം സ്വീകരിച്ചതിന് ദീപിക പത്രത്തിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും, സഭയെയോ നേതൃത്വത്തെയോ വിമര്‍ശിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് മറുപടി പറയുകയുമുണ്ടായി. സഭ നേതൃത്വത്തെയോ സഭകളെയോ ഇനി പരസ്യവിമര്‍ശനം പാടില്ലെന്നും ബിജെപി നോർ കമ്മിറ്റി ഷോൺ ജോർജിന് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.