ബിജെപിയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ "ദര്‍ശന്‍ രഥ് യാത്ര" തുടങ്ങി

കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനുമുള്ള ബിജെപിയുടെ "ദര്‍ശന്‍ രഥ് യാത്ര" ആരംഭിച്ചു. ഒ രാജഗോപാല്‍ എംഎല്‍എ ദര്‍ശന്‍ രഥ് ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം ദര്‍ശന്‍ രഥമെത്തും.

Updated: Feb 10, 2019, 06:36 PM IST
ബിജെപിയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ "ദര്‍ശന്‍ രഥ് യാത്ര" തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനുമുള്ള ബിജെപിയുടെ "ദര്‍ശന്‍ രഥ് യാത്ര" ആരംഭിച്ചു. ഒ രാജഗോപാല്‍ എംഎല്‍എ ദര്‍ശന്‍ രഥ് ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം ദര്‍ശന്‍ രഥമെത്തും.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും ഈ വീഡിയോ വാനില്‍ പ്രദര്‍ശിപ്പിക്കും. മേക്ക് ഇന്‍ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളാണ് ദൃശ്യങ്ങളില്‍. മിസ്ഡ് കാളിലൂടെ അംഗങ്ങളെ ക്ഷണിച്ച ബിജെപി പ്രകടനപത്രികയിലേക്കുള്ള നിര്‍ദ്ദേശങ്ങളും സമാനരീതിയില്‍ തേടുന്നുണ്ട്.