close

News WrapGet Handpicked Stories from our editors directly to your mailbox

പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നു

ഏപ്രില്‍ 12നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18നും അദ്ദേഹം കേരളത്തിലെത്തും.   

Updated: Apr 7, 2019, 04:00 PM IST
പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയിലെത്തിക്കാനാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

ഏപ്രില്‍ 12നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18നും അദ്ദേഹം കേരളത്തിലെത്തും. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബി.ജെ.പി.ക്ക് വലിയ നേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും ചര്‍ച്ച നടത്തും.

ശബരിമല സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി രാഷ്ട്രീയമോ വിശ്വാസമോ ഒന്നും സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം എല്ലാ മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടല്‍. 

ഇനി പ്രധാനമന്ത്രിക്ക് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. ഇവരില്‍ ആരു വന്നാലും തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. എന്തായാലും ആരെങ്കിലും ശബരിമല സന്ദര്‍ശിക്കും എന്ന കാര്യത്തില്‍ സംശയമില്ല.