''സ്വർണ്ണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു''

സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍,                                                          

Last Updated : Aug 30, 2020, 05:54 PM IST
  • മൂക്കറ്റം അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ കച്ചിതുരുമ്പിനായി ശ്രമിക്കുന്നു
  • ആയുധങ്ങളെല്ലാം ഉണ്ടെങ്കിലും തലച്ചോറില്ലാത്ത പ്രതിപക്ഷം
  • പ്രതിപക്ഷം സി.പി.എമ്മിൻെറ താളത്തിന് തുള്ളുകയാണ്
  • കേസ് വഴിതിരിച്ച് വിടുന്ന മുഖ്യമന്ത്രി അനിൽ നമ്പ്യാർ കാണിച്ച മാന്യത കാണിക്കുന്നില്ല
''സ്വർണ്ണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു''

കോഴിക്കോട്:സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍,

പ്രതിപക്ഷ നേതാവ് അതിന് കൂട്ടുനിൽക്കുകയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 മൂക്കറ്റം അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ കച്ചിതുരുമ്പിനായി ശ്രമിക്കുമ്പോൾ അവരെ കൈപിടിച്ചു കയറ്റാൻ എന്തിനാണ് രമേശ് ചെന്നിത്തല 
ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ആയുധങ്ങളെല്ലാം ഉണ്ടെങ്കിലും തലച്ചോറില്ലാത്ത പ്രതിപക്ഷം സി.പി.എമ്മിൻെറ താളത്തിന് തുള്ളുകയാണ്. 
ലാവ്ലിൻ കേസ് ഒതുക്കിയ പാപഭാരത്തിൽ നിന്നും കോൺ​ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോൺ​ഗ്രസാണ് പിണറായിയെ സംരക്ഷിച്ചതെന്നും 
സുരേന്ദ്രൻ പറഞ്ഞു. അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് കേസ് വഴിതിരിച്ച് വിടുന്ന മുഖ്യമന്ത്രി അനിൽ നമ്പ്യാർ കാണിച്ച മാന്യത കാണിക്കുന്നില്ല. 
വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. 

Also Read:''സ്വർണ്ണക്കള്ളക്കടത്ത് പുറത്തുവന്നതിന്‍റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്''

അന്വേഷണം ശരിയായ ദിശയിലാണ് പുരോ​ഗമിക്കുന്നത്. കോൺസുലേറ്റിൽ നിരങ്ങിയ എല്ലാവരും കുടുംങ്ങും. ചീഫ് സെക്രട്ടറി പാർട്ടി സെക്രട്ടറിയെ 
പോലെയാണ് പ്രവർത്തിക്കുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെട്ട ​ഗൂഢസംഘമാണ് സംസ്ഥാനത്തെ കേസുകൾ അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Trending News